|    Jul 18 Wed, 2018 2:20 am
FLASH NEWS
Home   >  Todays Paper  >  page 9  >  

മെര്‍ക്കല്‍ നാലാം തവണയും ജര്‍മന്‍ ചാന്‍സലറാവും

Published : 21st September 2017 | Posted By: fsq

 

ബര്‍ലിന്‍: ഞായറാഴ്ച നടക്കാനിരിക്കുന്ന ജര്‍മന്‍ പൊതുതിരഞ്ഞെടുപ്പു ഫലം വരാനിരിക്കെ തീവ്ര വലതുപക്ഷ പാര്‍ട്ടിക്ക്അത്മവിശ്വാസം വര്‍ധിപ്പിച്ച് അഭിപ്രായ സര്‍വേ ഫലങ്ങള്‍. നിലവിലെ ജര്‍മന്‍ ചാന്‍സലര്‍ ആന്‍ജല മെര്‍ക്കല്‍ നാലാമതും തിരഞ്ഞെടുക്കപ്പെടുമെന്നാണു സര്‍വേകള്‍ സൂചിപ്പിക്കുന്നത്. തിരെഞ്ഞടുപ്പിനു ദിവസങ്ങള്‍ മാത്രം മുമ്പു നടത്തിയ ഫലമാണ് ഇപ്പോള്‍ പുറത്തുവിട്ടത്. 2005ലായിരുന്നു മെര്‍ക്കല്‍ ആദ്യമായി അധികാരത്തിലെത്തിയത്. സര്‍വേ ഫലം ആവര്‍ത്തിച്ചാല്‍ രണ്ടാം ലോക മഹായുദ്ധ ശേഷം ആദ്യമായി നാലാം തവണയും പാര്‍ലമെന്റിലേക്ക് ഒരു വലതുപക്ഷ പാര്‍ട്ടി തിരഞ്ഞെടുക്കപ്പെടുന്നതിന്  സാക്ഷിയാവും. ക്രിസ്ത്യന്‍ ഡമോക്രാറ്റിക്ക് യൂനിയന്‍, ക്രിസ്ത്യന്‍ സോഷ്യല്‍ യൂനിയന്‍ എന്നിവ ഉള്‍പ്പെട്ട യാഥാസ്ഥിതിക മുന്നണി സ്ഥാനാര്‍ഥിയാണു മെര്‍ക്കല്‍.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss