|    Jul 20 Fri, 2018 2:22 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

മെര്‍ക്കലുമായി സഖ്യം വേണമെങ്കില്‍നയങ്ങളില്‍ മാറ്റം വരുത്തണം : എഫ് ഡിപി

Published : 28th September 2017 | Posted By: fsq

 

ബെര്‍ലിന്‍: സര്‍ക്കാര്‍ നയങ്ങളില്‍ മാറ്റംവരുത്തിയാല്‍ മാത്രമേ ചാന്‍സലര്‍ ആന്‍ഗല മെര്‍ക്കലുമായി സഖ്യത്തിനുള്ളൂവെന്നു ജര്‍മനീസ് ലിബറല്‍ ഫ്രീ ഡെമോക്രാറ്റ്‌സ് പാര്‍ട്ടി. ഞായറാഴ്ച നടന്ന ദേശീയ തിരഞ്ഞെടുപ്പില്‍ തീവ്രവലതുപക്ഷത്തിനു ലഭിച്ച ഞെട്ടിക്കുന്ന പിന്തുണയ്ക്കിടയിലും ഭൂരിപക്ഷമില്ലെങ്കിലും ഏറ്റവും വലിയ ഒറ്റകക്ഷിയെന്ന നിലയില്‍ മന്ത്രിസഭ രൂപീകരിക്കാനുള്ള അവകാശം മെര്‍ക്കലിനാണ്. സര്‍ക്കാര്‍ രൂപീകരിക്കുന്നതിനു മെര്‍ക്കലിനു മുമ്പിലുള്ള വഴികളിലൊന്ന് എഫ്ഡിപിയുമായും പരിസ്ഥിതിവാദികളായ ഗ്രീന്‍സുമായും സഖ്യം സ്ഥാപിക്കുകയാണ്. ഊര്‍ജ നികുതി, യൂറോപ് കുടിയേറ്റം തുടങ്ങിയ വിഷയങ്ങളില്‍ എഫ്ഡിപിയും ഗ്രീന്‍സ് പാര്‍ട്ടിയും മെര്‍ക്കല്‍ സഖ്യത്തിന്റെ നിലപാടുകളില്‍ വിയോജിപ്പുള്ളവരാണ്. മെര്‍ക്കലിന്റെ യാഥാസ്ഥിതിക ബ്ലോക്കില്‍ ക്രിസ്ത്യന്‍ ഡെമോക്രാറ്റ്‌സും (സിഡിയു) അവരുടെ ബവേറിയന്‍ സഖ്യമായ ക്രിസ്ത്യന്‍ സോഷ്യല്‍ യൂനിയനുമാണുള്ളത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss