|    Jan 20 Fri, 2017 3:30 pm
FLASH NEWS

മെരുവമ്പായി പാലത്തിന് കുലുക്കം; വാഹനയാത്ര ഭീതിയില്‍

Published : 14th October 2016 | Posted By: Abbasali tf

ഉരുവച്ചാല്‍:  തലശ്ശേരി-കുടക് അന്തര്‍സംസ്ഥാന പാതയിലെ പ്രധാന പാലമായ മെരുവമ്പായി പുഴയുടെ കുറുകെയുള്ള ഇരുമ്പ് പാലത്തിലൂടെയുള്ള വാഹനയാത്രക്കാര്‍ ഭീതിയില്‍. വാഹനങ്ങള്‍ പാലത്തില്‍ കയറിയാല്‍ കുലുക്കം അനുഭവപ്പെടുകയാണ്. ബ്രിട്ടീഷ് ഭരണകാലത്ത് നിര്‍മിച്ച പാലമാണിത്. നിത്യവും നിരവധി വാഹനങ്ങളാണ് ഇതുവഴി കടന്നുപോവുന്നത്. പാലം തുടങ്ങുന്ന സ്ഥലത്ത് റോഡ് തകര്‍ന്നതും വീതി കുറഞ്ഞതിനാലും ദിവസവും ഗതാഗതകുരുക്ക് അനുഭവപ്പെടുന്നുണ്ട്. വാഹനങ്ങളെ നിയന്ത്രിക്കാന്‍ പോലിസിനെ നിയോഗിച്ചിട്ടുണ്ട്. രാത്രികാലങ്ങളില്‍ പുഴക്കരയിലേക്ക് കോഴി മാലിന്യമടക്കം തള്ളുന്നതിനാല്‍ ദുര്‍ഗന്ധവും തെരുവുനായ ശല്യവും വര്‍ധിച്ചു വരികയാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 17 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക