|    Nov 18 Sun, 2018 3:23 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

മെയ് ദിന അവധി വെട്ടിമാറ്റി ത്രിപുര സര്‍ക്കാര്‍

Published : 6th November 2018 | Posted By: kasim kzm

അഗര്‍ത്തല: ദീര്‍ഘകാലം കമ്യൂണിസ്റ്റ് സര്‍ക്കാര്‍ ഭരിച്ച ത്രിപുരയില്‍ ഇനി മുതല്‍ മെയ്ദിനത്തില്‍ അവധിയില്ല. അടുത്ത വര്‍ഷത്തെ പൊതു അവധി ദിവസങ്ങളുടെ പട്ടിക സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചപ്പോഴാണ് മെയ് ഒന്നിലെ അവധി എടുത്തുമാറ്റിയതായി അറിയുന്നത്. മെയ്ദിനം നിയന്ത്രിത അവധികളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തിയാണ് അണ്ടര്‍ സെക്രട്ടറി എസ് കെ ദേബര്‍മ വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്. ത്രിപുരയിലെ ബിജെപി ഐപിഎഫ്ടി സഖ്യത്തിലുള്ള സര്‍ക്കാരാണ് പൊതു അവധി ദിനങ്ങളില്‍ നിന്നു മെയ്ദിനത്തെ വെട്ടിമാറ്റിയത്. ത്രിപുര സര്‍ക്കാരിന്റെ ഈ നടപടിയില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്.
ത്രിപുരയില്‍ 1978 മുതല്‍ മെയ് ഒന്ന് പൊതു അവധിദിനമായിരുന്നു. നൃപന്‍ ചക്രവര്‍ത്തിയുടെ നേതൃത്വത്തില്‍ ആദ്യ ഇടതുസര്‍ക്കാര്‍ അധികാരത്തിലേറിയതു മുതലായിരുന്നു ഇത്. എന്നാല്‍ നീണ്ട ഇടതു ഭരണത്തിന് അന്ത്യംകുറിച്ച് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറിയതു മുതല്‍ പുതിയ പരിഷ്‌കാരങ്ങള്‍ കൊണ്ടുവന്നിരുന്നു. തൊഴിലാളി ദിനത്തിലെ പൊതു അവധി നിര്‍ത്തലാക്കിയ നടപടി സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ മനോഭാവത്തെയാണു വെളിപ്പെടുത്തുന്നതെന്ന് ത്രിപുര സിപിഎം സംസ്ഥാന സെക്രട്ടറി ആരോപിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss