|    Dec 12 Tue, 2017 9:50 am
Home   >  Todays Paper  >  page 7  >  

മെയ്ക് ഇന്‍ ഇന്ത്യ വാരത്തിനിടെ തീപ്പിടിത്തം

Published : 15th February 2016 | Posted By: SMR

മുംബൈ: മഹാരാഷ്ട്ര സര്‍ക്കാര്‍ സംഘടിപ്പിച്ച മെയ്ക് ഇന്‍ ഇന്ത്യ വാരത്തിന്റെ ഭാഗമായി നടന്ന സാംസ്‌കാരിക പരിപാടിക്കിടെ വന്‍ തീപിടിത്തം. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, ഗവര്‍ണര്‍ സി വിദ്യാസാഗര്‍ റാവു, ശിവസേനാ അധ്യക്ഷന്‍ ഉദ്ദവ് താക്കറെ, ബോളിവുഡ് നടന്‍മാരായ അമിതാബ് ബച്ചന്‍, ആമിര്‍ ഖാന്‍, ഹേമമാലിനി തുടങ്ങി പ്രമുഖര്‍ പങ്കെടുത്ത ഗിര്‍ഗോം ചൗപാട്ടിയിലെ പരിപാടിക്കിടെയുണ്ടായ തീപിടിത്തം അര മണിക്കൂറിന് ശേഷമാണ് അഗ്‌നിശമന സേനാംഗങ്ങള്‍ നിയന്ത്രണ വിധേയമാക്കിയത്.
ആര്‍ക്കും പരിക്കില്ല. വിഐപികളെയെല്ലാം സുരക്ഷിതമായ സ്ഥലത്തേക്ക് ഉടന്‍ മാറ്റുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു. അമിതാബ് ബച്ചന്റെ സ്റ്റേജ് പരിപാടിക്ക് ശേഷം നൃത്തപരിപാടി തുടങ്ങിയപ്പോഴാണ് തീ പടര്‍ന്നത്. ശക്തമായ കാറ്റിനെ തുടര്‍ന്ന് വേദി മൊത്തം തീ പടരുകയായിരുന്നു. തീപിടിക്കാന്‍ കാരണം വ്യക്തമല്ല. അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. 12000ത്തോളം പേര്‍ പരിപാടി കാണാനെത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിയുമായി ടെലിഫോണില്‍ വിവരങ്ങള്‍ ആരാഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക