|    Nov 13 Tue, 2018 3:44 am
FLASH NEWS
Home   >  Todays Paper  >  page 7  >  

മെഥനോള്‍ കലര്‍ത്തിയ പെട്രോള്‍, പദ്ധതിയുമായി നീതി ആയോഗ്‌

Published : 4th August 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: യാത്രാ വാഹനങ്ങളില്‍ 15 ശതമാനം മെഥനോള്‍ കലര്‍ത്തിയ പെട്രോള്‍ ഉപയോഗിക്കുന്നത് നിര്‍ബന്ധമാക്കാനുള്ള പദ്ധതിയുമായി നീതി ആയോഗ്. തീരുമാനത്തിന് മന്ത്രിസഭാ അനുമതി ലഭിച്ചാല്‍ ഇതിലൂടെ ഇന്ധനച്ചെലവില്‍ 10 ശതമാനം കുറവുവരുമെന്നാണ് കണക്കാക്കുന്നത്.
പദ്ധതിയുടെ വിശദാംശങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ജൂലൈ അസാനത്തില്‍ ഉന്നതതല യോഗം ചേര്‍ന്നിരുന്നു. കാബിനറ്റ് സെക്രട്ടറി പി കെ സിന്‍ഹ നേരിട്ടാണ് പദ്ധതി നടപ്പാക്കുന്നതിനുള്ള ശ്രമങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്. മെഥനോള്‍ കലര്‍ത്തിയ പെട്രോള്‍ രാജ്യവ്യാപകമായി ഉപയോഗിക്കാനായാല്‍ 2030ഓടെ ക്രൂഡ് ഓയില്‍ ഇറക്കുമതിയില്‍ പ്രതിവര്‍ഷം 100 കോടി ഡോളറിന്റെ കുറവുണ്ടാവുമെന്നാണ് കണക്കാക്കുന്നത്.
നിലവില്‍ ഇന്ത്യയില്‍ 10 ശതമാനം വരെ എഥനോള്‍ കലര്‍ത്തിയ ഇന്ധനം ഉപയോഗിക്കുന്നുണ്ട്. എഥനോളിന് ലിറ്ററിന് 42 രൂപയാണ് വില. എന്നാല്‍, മെഥനോളിന് ലിറ്ററിന് 20 രൂപയില്‍ താഴയേ ചെലവ് വരൂ. 15 ശതമാനം മെഥനോള്‍ കലര്‍ത്താനായാല്‍ പെട്രോള്‍ വിലയില്‍ 10 ശതമാനം കുറവുണ്ടാവും.
പെട്രോള്‍ വിലയും മലിനീകരണവും കുറയ്ക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി പെട്രോളില്‍ 15 ശതമാനം മെഥനോള്‍ ചേര്‍ത്ത് വിപണിയില്‍ എത്തിക്കുന്നതു സംബന്ധിച്ച നയം സര്‍ക്കാര്‍ ഉടന്‍ അവതരിപ്പിക്കുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി നേരത്തേ പ്രഖ്യാപിച്ചിരുന്നു.
കല്‍ക്കരിയില്‍ നിന്നാണ് മെഥനോള്‍ നിര്‍മിക്കുന്നത്. ഇത് ചെലവ് കുറഞ്ഞതാണെന്നും മെഥനോള്‍ കലര്‍ത്തിയ പെട്രോള്‍ വിപണിയിലെത്തിക്കുന്നതു വഴി പെട്രോള്‍ നിരക്ക് ലിറ്ററിന് 22 രൂപയാക്കി കുറയ്ക്കാന്‍ കഴിയുമെന്നും ഗഡ്കരി പറഞ്ഞിരുന്നു. ലിറ്ററിന് 17 രൂപ നിരക്കില്‍ മെഥനോള്‍ നിര്‍മിച്ച് ചൈന ഇത് പെട്രോളില്‍ കലര്‍ത്തി വ്യാപകമായി ഉപയോഗിക്കുന്നുണ്ടെന്നും ഗഡ്കരി ചൂണ്ടിക്കാട്ടിയിരുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss