|    May 26 Fri, 2017 2:49 pm
FLASH NEWS

മെത്രാനെതിരേ ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍

Published : 30th August 2016 | Posted By: SMR

കൊച്ചി: ന്യൂനപക്ഷാവകാശവും സ്വാശ്രയ കോളജ് പ്രവേശനാവകാശവും സഭയുടെ നിലനില്‍പിനും പുരോഗതിക്കും അത്യന്താപേക്ഷിതമാണെന്ന മേജര്‍ ആര്‍ച്ച് ബിഷപ്പ് ജോര്‍ജ് ആലഞ്ചേരിയുടെ പരാമര്‍ശം സഭ വിദ്യാഭ്യാസ കച്ചവടത്തിനുവേണ്ടി മാത്രമാണ് പ്രവര്‍ത്തിക്കുന്നത് എന്നതിനു തെളിവാണെന്ന് ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍. കൊടകരയില്‍ നടന്ന സിറോ മലബാര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ അസംബ്ലിയെ അഭിസംബോധന ചെയ്യവേയാണ് ആലഞ്ചേരിയുടെ പരാമര്‍ശം.
ന്യൂനപക്ഷാവകാശം ബിഷപ്പുമാര്‍ക്കും പുരോഹിതര്‍ക്കുമുള്ള അവകാശമല്ല. അത് ന്യൂനപക്ഷ വിശ്വാസികളുടെ അവകാശമാണ്. അല്ലാതെയുള്ള താല്‍പര്യങ്ങള്‍ വഞ്ചനയാണെന്ന് മേജര്‍ ആര്‍ച്ച് ബിഷപ്പ് മനസ്സിലാക്കണം. സ്വയം പരീക്ഷനടത്തി തന്നിഷ്ടംപോലെ നടത്തിയിരുന്ന സ്വാശ്രയ മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്ത് നീറ്റ് ലിസ്റ്റില്‍നിന്നു പ്രവേശനം സാധ്യമാക്കിയ ഹൈക്കോടതിവിധിയെ കൗണ്‍സില്‍ സ്വാഗതം ചെയ്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day