|    Jul 22 Sat, 2017 4:14 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

മെഡി. പ്രവേശനം: സര്‍ക്കാര്‍ സൃഷ്ടിച്ചത് ഗുരുതര പ്രതിസന്ധി- ചെന്നിത്തല

Published : 23rd August 2016 | Posted By: SMR

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ആലോചനക്കുറവും അവധാനതയില്ലായ്മയും മൂലം സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തില്‍ ഗുരുതരമായ പ്രതിസന്ധിയാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. 50:50 അനുപാതമാണ് ഇതുവരെ ഉണ്ടായിരുന്നത്.
എന്നാല്‍, സുപ്രിംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ നീറ്റ് അടക്കമുള്ള നൂറ് മെഡിക്കല്‍ സീറ്റും സര്‍ക്കാരിലേക്ക് വന്നിരിക്കുകയാണ്. ഇതോടെ സര്‍ക്കാരും മാനേജുമെന്റുകളും തമ്മില്‍ നേരത്തെയുണ്ടാക്കിയ ധാരണ ഇല്ലാതായെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എന്തുകൊണ്ടാണ് പ്രതിപക്ഷത്തിന്റെ അഭിപ്രായമറിയാന്‍ സര്‍ക്കാര്‍ ശ്രമിക്കാതിരുന്നതെന്നും ചെന്നിത്തല ചോദിച്ചു.ഒരുകൂട്ടര്‍ക്ക് ഫീസ് വര്‍ധിപ്പിക്കുകയും മറ്റൊരു കൂട്ടര്‍ക്ക് ഫീസ് നിലനിര്‍ത്തുകയും ചെയ്യുന്നത് പ്രായോഗികമല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക