|    Sep 20 Wed, 2017 12:20 am
FLASH NEWS

മെഡി. കോളജ് ഡോര്‍മെറ്ററി തുറന്നു

Published : 10th August 2016 | Posted By: SMR

കോഴിക്കോട്: ആറുമാസത്തെ കാത്തിരിപ്പിനൊടുവില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിലെ ഡോര്‍മെറ്ററി തുറന്നു. ഡോര്‍മെറ്ററി തുറന്നുകൊടുക്കാത്തത് സംബന്ധിച്ച് ഈ മാസം ഒന്നിന് തേജസ് റിപോര്‍ട് ചെയ്തിരുന്നു.
തുടര്‍ന്നാണ് രോഗികളുടെ കൂട്ടിരിപ്പുകാര്‍ക്ക് സഹായകമാവുന്ന നിലപാട് അധികൃതര്‍ സ്വീകരിച്ചത്. 200ഓളം പേര്‍ക്ക് ഒരേ സമയം താമസിക്കാന്‍ പറ്റുന്ന കെട്ടിടമാണിത്. എ പ്രദീപ് കുമാര്‍ എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നു 1.60 കോടി രൂപ ചെലവിട്ട് നിര്‍മിച്ച മൂന്നുനില കെട്ടിടത്തില്‍ സ്റ്റേഷനറി ഷോപ്പ്, ലോക്കര്‍ റൂം, ടോയ്‌ലെറ്റ്, മെഡിക്കല്‍ ഷോപ്പ് എന്നിവയ്ക്കുള്ള സൗകര്യമുണ്ട്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ടേഴ്‌സ് സൊസൈറ്റിയാണ് കെട്ടിടം പണി പൂര്‍ത്തിയാക്കിയത്.
സ്ത്രീകളുടെ ആശുപത്രിയായതിനാല്‍ ഇവിടെ കൂട്ടിരിപ്പുകാരായി സ്ത്രീകളെ മാത്രമേ അനുവദിക്കു. പുരുഷന്മാര്‍ പുറത്തിരിക്കുകയാണ് ചെയ്യുക. മരുന്നോ മറ്റെന്തെങ്കിലും ആവശ്യങ്ങളോ പെട്ടെന്നുണ്ടായാലോ എന്നു കരുതി ഇവര്‍ വീട്ടിലേക്കോ മറ്റോ ലോഡ്ജുകളിലേക്കോ പോകാറില്ല. പോര്‍ട്ടിക്കോയില്‍ ഇരുന്നും കിടന്നും നേരം വെളുപ്പിക്കുകയാണ് പതിവ്. ഭക്ഷണത്തിനും മറ്റും റോഡ് മുറിച്ചുകടന്ന് ജങ്ഷനില്‍ എത്തണം. ഡോര്‍മെറ്ററി തുറന്നുകൊടുത്തതോടെ കൂട്ടിരിപ്പുകാര്‍ക്ക് തലചായ്ക്കാന്‍ ഇടമായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക