|    Jul 20 Fri, 2018 8:50 am
FLASH NEWS

മെഡി. കോളജ് ഇസിജി ടെക്‌നീഷ്യന്‍ ഒഴിവ്; രോഗികള്‍ വലയുന്നു

Published : 28th September 2017 | Posted By: fsq

 

കോഴിക്കോട്: മെഡിക്കല്‍ കോ ളജ് ആശുപത്രിയില്‍ ഇസിജി ടെക്‌നീഷ്യന്‍മാരുടെ കുറവ് ആശുപത്രി പ്രവര്‍ത്തനത്തെ താളം തെറ്റിക്കുന്നു. ആശുപത്രിയില്‍ ഇപ്പോള്‍ നിലവിലുള്ള ഒഴിവുകള്‍ നികത്താന്‍ വേണ്ട നടപടി അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടാവാത്തതാണ് പ്രതിസന്ധിക്കു കാരണമെന്ന് ആക്ഷേപമുണ്ട്. വര്‍ഷങ്ങള്‍ മുമ്പുള്ള സ്റ്റാഫ് പാറ്റേണ്‍ തന്നെയാണ് ഇപ്പോഴും ഇസിജി വിഭാഗത്തിലുള്ളത്. കാര്‍ഡിയോളജി വിഭാഗത്തിനു കീഴിലാണ് ഇസിജി വിഭാഗം പ്രവര്‍ത്തിക്കുന്നത്. ഹൃദ്രോഗികളുടെ എണ്ണം പതിന്മടങ്ങ് വര്‍ധിച്ചിട്ടും അതനുസരിച്ച് ഇസിജി ടെക്‌നീഷ്യന്‍മാരെ നിയമിച്ചിട്ടില്ല. കാത്ത്‌ലാബ്, എക്കോ, തെറാസിക് സര്‍ജറി എന്നീ വിഭാഗങ്ങളില്‍ ദിനം പ്രതി രോഗികള്‍ വര്‍ധിച്ചിട്ടും ഇസിജി ടെക്‌നീഷ്യന്‍മാര്‍ ഇല്ലാത്തത് കാരണം രോഗികള്‍ വലയുകയാണ്. പല വാര്‍ഡുകളും പുതുതായി ഐസിയു തുറന്നിട്ടും ടെക്‌നീഷ്യന്‍മാരുടെ എണ്ണം വര്‍ധിപ്പിച്ചിട്ടില്ല.താല്‍ക്കാലികാടിസ്ഥാനത്തില്‍ നിയമിക്കുന്ന ഇസിജി ടെക്‌നീഷ്യന്‍മാര്‍ ജോലിഭാരം കാരണം ജോലി നിര്‍ത്തിപോവുന്ന അവസ്ഥയാണുള്ളത്. അത്യാഹിതവിഭാഗത്തിലുള്ള ഇസിജി ടെക്‌നീഷ്യന്‍മാര്‍ തന്നെയാണ് വാര്‍ഡുകളിലും ജോലി ചെയ്യേണ്ടത്. പല രോഗികള്‍ക്കും ഇസിജി എടുക്കുവാന്‍ വൈകുന്നത് രോഗികള്‍ക്ക് ചികില്‍സ ലഭിക്കാന്‍ താമസം വരുന്നു. ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ക്ക് ഇസിജിക്ക് മണിക്കൂറുകളോളം കാത്തുനില്‍ക്കേണ്ട അവസ്ഥയാണുള്ളത്. അത്യാഹിത വിഭാഗത്തില്‍ ഇസിജി എടുക്കാന്‍ പലപ്പോഴും ആളില്ലാതെ വരുന്നു. ഇത് രോഗികള്‍ക്ക് വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്നു. അത്യാഹിത വിഭാഗത്തില്‍ വരുന്ന മുഴുവന്‍ രോഗികള്‍ക്കും പ്രാഥമിക പരിശോധന എന്ന നിലയില്‍ ഇസിജി നിര്‍ദ്ദേശിക്കാറുണ്ട്. പല രോഗികള്‍ക്കും തുടര്‍ച്ചയായി നാലു അഞ്ചും തവണ ഇസിജി എടുക്കേണ്ടി വരുന്നുണ്ട്. അത്യാഹിത വിഭാഗത്തില്‍ തിരക്കു കാരണം വാര്‍ഡില്‍ നിന്നുള്ള എമര്‍ജന്‍സി ഇസിജി സമയത്തിനകം എടുക്കുവാന്‍ കഴിയാത്തതു വാക്കേറ്റത്തിനു കാരണമാകാറുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss