|    Nov 15 Thu, 2018 5:51 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

മെഡി. കോളജുകളില്‍ സമഗ്ര സ്‌ട്രോക്ക് സെന്റര്‍ ആരംഭിക്കും

Published : 5th November 2018 | Posted By: kasim kzm

തിരുവനന്തപുരം: തലച്ചോറിന്റെ അറ്റാക്കായ സ്ട്രോക്ക് അഥവാ പക്ഷാഘാതം ബാധിച്ചവര്‍ക്ക് അടിയന്തര ചികില്‍സാ സൗകര്യമൊരുക്കുന്ന കോംപ്രിഹെന്‍സീവ് സ്ട്രോക്ക് സെന്ററുകള്‍ സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളില്‍ ആരംഭിക്കുന്നു.
ആദ്യഘട്ടമായി സമഗ്ര സ്ട്രോക്ക് സെന്റര്‍ ആരംഭിക്കുന്നതിനായി തിരുവനന്തപുരം മെഡിക്കല്‍ കോളജിനും കോഴിക്കോട് മെഡിക്കല്‍ കോളജിനും അഞ്ചു കോടി രൂപ വീതം ഭരണാനുമതി നല്‍കിയതായി മന്ത്രി കെ കെ ശൈലജ പറഞ്ഞു.
കോഴിക്കോട് മെഡിക്കല്‍ കോളജിലെ സ്ട്രോക്ക് യൂനിറ്റ് നാളെ ഉദ്ഘാടനം ചെയ്യും. ഇത് വിപുലീകരിച്ചാണ് സമഗ്ര സ്ട്രോക്ക് സെന്ററാക്കുന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ നിലവിലുള്ള സ്ട്രോക്ക് യൂനിറ്റ് വിപുലീകരിച്ചാണ് സമഗ്ര സ്ട്രോക്ക് സെന്ററാക്കുന്നത്. സ്ട്രോക്ക് കാത്ത് ലാബ് ഉള്‍പ്പെടെ സ്ട്രോക്ക് ചികില്‍സയ്ക്കാവശ്യമായ നൂതന സൗകര്യങ്ങളാണ് ഈ സെന്ററില്‍ ഒരുക്കുന്നത്. എല്ലാ മെഡിക്കല്‍ കോളജുകളിലും സമഗ്ര സ്ട്രോക്ക് സെന്ററുകള്‍ ആരംഭിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.
24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സിടി സ്‌കാന്‍, മെഡിക്കല്‍ ന്യൂറോ, ന്യൂറോ സര്‍ജറി, ന്യൂറോ ഐസിയു എന്നീ സൗകര്യങ്ങളുള്ളവയാണ് സ്ട്രോക്ക് സെന്ററുകള്‍.
ഇത്തരത്തില്‍ എല്ലാ സൗകര്യവുമുള്ളതാണ് മെഡിക്കല്‍ കോളജുകളിലെ സമഗ്ര സ്ട്രോക്ക് സെന്ററുകള്‍.
24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സുസജ്ജമായ ഒരു മെഡിക്കല്‍ സംഘമാണ് ഈ സ്ട്രോക്ക് സെന്ററിലുണ്ടാവുക. മെഡിക്കല്‍ കോളജിലെ ന്യൂറോളജി വിഭാഗത്തിനു കീഴിലാണ് സ്ട്രോക്ക് സെന്റര്‍ പ്രവര്‍ത്തിക്കുക. ഓരോ നിമിഷവും പ്രധാനമായതിനാല്‍ സ്ട്രോക്ക് വന്നതായി സംശയമുണ്ടെങ്കില്‍ ഒട്ടും സമയം വൈകാതെ ബന്ധപ്പെടാനായി ഹെല്‍പ്പ്‌ലൈന്‍ നമ്പറും യാഥാര്‍ഥ്യമാക്കും.
ഇത്തരത്തില്‍ വിജയകരമായി പ്രവര്‍ത്തിക്കുന്നതാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ സ്ട്രോക്ക് സെന്റര്‍ ഹൈല്‍പ് ലൈന്‍ (9946332963). സംസ്ഥാനത്ത് എല്ലാ മെഡിക്കല്‍ കോളജുകളിലും സ്ട്രോക്ക് സെന്ററുകള്‍ യാഥാര്‍ഥ്യമാവുന്നതോടെ സ്ട്രോക്ക് മൂലമുണ്ടാവുന്ന അംഗവൈകല്യങ്ങളും ചികില്‍സാ ചെലവും വളരെയധികം കുറയ്ക്കാനാവുമെന്ന് മന്ത്രി പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss