|    Jan 22 Sun, 2017 1:25 pm
FLASH NEWS

മെഡി. കോളജില്‍ രോഗിയുടെ മരണം രജിസ്റ്ററില്‍ രേഖപ്പെടുത്തിയില്ല

Published : 1st July 2016 | Posted By: SMR

ആര്‍പ്പൂക്കര: കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിഞ്ഞ രോഗിയുടെ മരണം രജിസ്റ്ററില്‍ രേഖപ്പെടുത്തിയില്ല. മരണ സര്‍ട്ടിഫിക്കറ്റ് ലഭിക്കാതെ ബന്ധുക്കള്‍ ബുദ്ധിമുട്ടുന്നു. കോഴഞ്ചേരി സ്വദേശി ഓമന (78) യുടെ മരണമാണ് ആശുപത്രി മരണ രജിസ്റ്ററില്‍ പേര് ചേര്‍ക്കാതിരുന്നത്. ബന്ധപ്പെട്ട വിഭാഗത്തിലെ മെഡിക്കല്‍ ഓഫിസറുടേയും ജീവനക്കാരുടേയും അശ്രദ്ധയാണ് ഇതിന് കാരണം.
ഏപ്രില്‍ 11ന് വൈകീട്ട് നാലിന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഹൃദ്‌രോഗ വിഭാഗം യൂനിറ്റ് ഒന്നില്‍ ഓമനയെ പ്രവേശിപ്പിച്ചു. രാത്രി ഏഴിന് മരണപ്പെട്ടു. തുടര്‍ന്ന് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. കഴിഞ്ഞ ദിവസം മരണ സര്‍ട്ടിഫിക്കറ്റ് വാങ്ങാനായി ഓമനയുടെ ബന്ധുക്കള്‍ എത്തിയപ്പോഴാണ് മെഡിക്കല്‍ കോളജ് ആശുപത്രി രേഖയില്‍ അങ്ങനെ ഒരു മരണം രജിസ്റ്ററില്‍ ഇല്ലെന്ന വിവരം അറിയുന്നത്.
ആശുപത്രി അധികൃതരുമായി ബന്ധപ്പെട്ട് രേഖ ഉണ്ടാക്കിയെടുക്കാനുള്ള ശ്രമത്തിലാണ്. സാധാരണ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന രോഗി മരിച്ചാല്‍ ഉടന്‍ ബന്ധപ്പെട്ട വിഭാഗത്തിലെ മെഡിക്കല്‍ ഓഫിസര്‍ രജിസ്റ്ററില്‍ മരണ വിവരം രേഖപ്പെടുത്തും. അതിനുശേഷമാണ് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുന്നത്. പോസ്റ്റുമോര്‍ട്ടം ചെയ്യേണ്ട മൃതദേഹമാണെങ്കില്‍ പോലും മരണം രജിസ്റ്റില്‍ ചേര്‍ക്കാതെ മൃതദേഹം മരണം സംഭവിച്ച വിഭാഗത്തില്‍ നിന്ന് മാറ്റാന്‍ അനുവദിക്കാറില്ല.
ചികില്‍സയില്‍ കഴിയുന്ന രോഗി മരണപ്പെട്ടാല്‍ ആശുപത്രി സ്ഥിതി ചെയ്യുന്ന ആര്‍പ്പൂക്കര പഞ്ചായത്തിലേക്ക് വിവരം കൈമാറും. ഏഴ് ദിവസത്തിനകം ആശുപത്രിയില്‍ എത്തുകയാണെങ്കില്‍ അത്യാഹിത വിഭാഗത്തിന് സമീപമുള്ള പഞ്ചായത്തിന്റെ ജനസേവാ കേന്ദ്രത്തില്‍ നിന്നു സര്‍ട്ടിഫിക്കറ്റ് വാങ്ങാനാവും. ഈ തിയ്യതി കഴിഞ്ഞുപോയതിനാല്‍ ആര്‍പ്പൂക്കര പഞ്ചായത്തില്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ എത്തിയപ്പോഴാണ് മരണ സര്‍ട്ടിഫിക്കറ്റ് ഇല്ലെന്ന് അറിയുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 32 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക