|    Jul 23 Mon, 2018 7:53 am

മെഡി. കോളജിലെ പ്രവേശന ഉത്തരവ്; പോലിസ് അന്വേഷണം വൈകുന്നു

Published : 21st September 2017 | Posted By: fsq

 

കോഴിക്കോട്: മെഡിക്കല്‍ കോളജില്‍ ഒന്നാം വര്‍ഷ പ്രവേശനത്തിന് വ്യാജ പ്രവേശന ഉത്തരവുമായി വിദ്യാര്‍ഥികള്‍ എത്തിയ സംഭവത്തില്‍ പോലിസ് അന്വേഷണം വൈകുന്നു. മെഡിക്കല്‍ കോളജിന്റെ വ്യാജ ലെറ്റര്‍പാഡും വിദ്യാര്‍ഥികള്‍ കൊണ്ടുവന്ന വ്യാജപ്രവേശന ഉത്തരവും സഹിതം മെഡിക്കല്‍ കോളജ് അധികൃതര്‍ നല്‍കിയ പരാതിയില്‍ പോലിസ് കേസെടുത്തിട്ടില്ല. രണ്ട് വിദ്യാര്‍ഥികളാണ് തട്ടിപ്പിന് ഇരയായത്. ഇതില്‍ ഒരു വിദ്യാര്‍ഥിയില്‍ നിന്ന മൂന്ന് ലക്ഷം രൂപ തട്ടിപ്പ് സംഘം കൈക്കലാക്കി. മെഡിക്കല്‍ കോളജുകളില്‍ പ്രവേശനം വാങ്ങി കൊടുക്കാമെന്നു പറഞ്ഞു പണം തട്ടുന്ന സംഘമാണ് ഇവരെ പറ്റിച്ചതെന്നാണ് പോലിസ് കരുതുന്നത്. പണം നഷ്ടമായ സ്റ്റേഷനുകളില്‍ പരാതി നല്‍കാന്‍ അവര്‍ക്ക് നിര്‍ദേശം നല്‍കുകയായിരുന്നുവെന്ന് മെഡിക്കല്‍ കോളജ് പോലിസ് പറഞ്ഞു. തട്ടിപ്പ് നടന്ന പോലിസ് സ്‌റ്റേഷനുകളിലാണ് പ്രധാനമായും അന്വേഷണം നടക്കുകയെന്നും മെഡിക്കല്‍ കോളജ് സിഐ പറഞ്ഞു. കാശ്്മീരില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്കായി സംവരണം ചെയ്ത സീറ്റിലാണ് തട്ടിപ്പ് നടന്നത്. മലപ്പുറം, പാലാ എന്നിവിടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളാണ് തട്ടിപ്പിനിരയായത്. എംബിബിഎസ് സീറ്റ് ഉണ്ടോയെന്ന് അന്വേഷിച്ച് നിരവധി ഫോണ്‍ കോളുകള്‍ വരുന്നുണ്ടെന്നും വ്യാജപ്രചരണങ്ങളില്‍ വഞ്ചിതരാകാതിരിക്കാന്‍ വിദ്യാര്‍ഥികള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. വി ആര്‍ രാജേന്ദ്രന്‍ പറഞ്ഞു. പത്തനം തിട്ട ജില്ലയിലെ കോന്നി സ്വദേശിയായ വിദ്യാര്‍ഥി അഡ്്മിഷനുവേണ്ടി എട്ടു ലക്ഷം രൂപ കൊടുത്തിട്ടുണ്ടെന്നും പറഞ്ഞ് മെഡിക്കല്‍ കോളജില്‍ എത്തിയതോടെയാണ് തട്ടിപ്പിനു പിന്നില്‍ ഒരു സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മെഡിക്കല്‍ കോളജ് അധികൃതര്‍ മനസ്സിലാക്കിയത്. സംഭവത്തോടനുബന്ധിച്ച് ആദ്യം പ്രവേശനത്തിനെത്തിയ വിദ്യാര്‍ഥിയെക്കുറിച്ച് കോളജ് അധികൃതര്‍ക്ക് യാതൊരു സൂചനയുമില്ല. കോന്നി പോലിസ് കേസെടുത്താല്‍ മെഡിക്കല്‍ കോളജില്‍ നിന്ന് ആവശ്യമായ വിവരങ്ങള്‍ ശേഖരിക്കാമെന്നാണ് പോലിസിന്റെ നിലപാട്. സംഭവത്തില്‍ വകുപ്പ് തല അന്വേഷണത്തിന് ഉത്തരവ് നല്‍കിയിട്ടുമില്ല.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss