|    Jan 17 Tue, 2017 6:23 am
FLASH NEWS

മെഡിറ്ററേനിയന്‍ കടലില്‍ അപകടം; 6500ഓളം അഭയാര്‍ഥികളെ ഇറ്റാലിയന്‍ നാവികസേന രക്ഷപ്പെടുത്തി

Published : 31st August 2016 | Posted By: SMR

ട്രിപ്പോളി: ലിബിയന്‍ തീരത്തിനു സമീപം മെഡിറ്ററേനിയന്‍ കടലില്‍നിന്ന് 6500ഓളം അഭയാര്‍ഥികളെ രക്ഷപ്പെടുത്തി. ലിബിയന്‍ നഗരമായ സബ്രാത്തയില്‍നിന്ന് 20 കിലോമീറ്റര്‍ അകലെയെത്തിയ അഭയാര്‍ഥി ബോട്ടിലെ യാത്രക്കാരെയാണ് പ്രൊആക്ടീവ ഓപണ്‍ ആംസ്, മെഡിസിന്‍സ് സാന്‍സ് ഫ്രോണ്ടിയേഴ്‌സ് പ്രവര്‍ത്തകരുടെ സഹായത്തോടെ ഇറ്റാലിയന്‍ നാവികസേന രക്ഷപ്പെടുത്തിയത്. ഞായറാഴ്ച ഇതേ മേഖലയില്‍നിന്ന് 1100ഓളം അഭയാര്‍ഥികളെ രക്ഷപ്പെടുത്തിയിരുന്നു. എരിത്രിയയില്‍ നിന്നും സോമാലിയയില്‍ നിന്നുമുള്ള അഭയാര്‍ഥികളാണ് ബോട്ടിലുണ്ടായിരുന്നവരില്‍ ഭൂരിപക്ഷവും.
ക്രമത്തിലധികം യാത്രക്കാരെ ഉള്‍ക്കൊണ്ടിരുന്ന, കടല്‍യാത്രയ്ക്ക് അനുയോജ്യമല്ലാത്ത ബോട്ടുകളിലാണ് ഇവര്‍ സഞ്ചരിച്ചിരുന്നതെന്ന് അസോസിയേറ്റഡ് പ്രസ് റിപോര്‍ട്ട് ചെയ്തു. യൂറോപ്പ് ലക്ഷ്യം വച്ച് യാത്ര തിരിച്ച ബോട്ടുകളില്‍ ആവശ്യമായ ഇന്ധനം ഇല്ലായിരുന്നുവെന്നും റിപോര്‍ട്ടില്‍ പറയുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 125 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക