|    Feb 21 Wed, 2018 6:36 pm
FLASH NEWS

മെഡിട്രീന ആശുപത്രിക്കെതിരേ പ്രതിഷേധം ശക്തം

Published : 26th January 2017 | Posted By: fsq

 

കൊല്ലം: അയത്തില്‍ മെഡിട്രീന ആശുപത്രിയില്‍ ഭീമമായ തുക ആവശ്യപ്പെട്ട് പരിചരണം നിഷേധിച്ചതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ രോഗി മരിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തം. തേജസ് ഏജന്റും ചന്ദനത്തോപ്പ്, കൊറ്റങ്കര, എസ്എസ്ബി മന്‍സിലില്‍ മുഹമ്മദ് കുഞ്ഞ് മുസ്്‌ല്യാരുടെ മകനുമായ നൗഷാദാ(43)ആണ് മരിച്ചത്. സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്നലെ ജനകീയ പ്രതിരോധ വേദിയുടെ ആഭിമുഖ്യത്തില്‍ ആശുപത്രിയിലേക്ക് മാര്‍ച്ച് നടത്തി. അയത്തില്‍ ജങ്ഷനില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് ആശുപത്രിക്ക് സമീപം പോലിസ് തടഞ്ഞു. ഇതോടെ സമരക്കാര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പ്രതിഷേധത്തെ തുടര്‍ന്ന് സംസ്ഥാന പാതയായ കണ്ണനല്ലൂര്‍-കൊല്ലം റോഡില്‍ അര മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. പ്രതിഷേധ സമരം അയത്തില്‍ റസാഖ് ഉദ്ഘാടനം ചെയ്തു. എ കെ ഷെരീഫ്, റിയാസ് അയത്തില്‍ സംസാരിച്ചു. നൗഷാദിന്റെ ചികില്‍സയ്ക്ക് വീഴ്ച വരുത്തുകയും ഭീമമായ തുക ബില്ലായി നല്‍കുകയും ചെയ്ത മെഡിട്രീന ആശുപത്രിക്കെതിരേ പോലിസ് കേസെടുക്കണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. പോലിസ് നടപടി സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ സമരം ആരംഭിക്കും. നൗഷാദിന്റെ അനുഭവം നിരവധി പേര്‍ക്ക് സംഭവിച്ചിട്ടുണ്ട്. എന്നാലും പലരും പ്രതിഷേധിക്കാതിരുന്നതാണ് വീണ്ടും ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നതിന് കാരണമെന്നും ജനകീയ പ്രതിരോധ വേദി പ്രവര്‍ത്തകര്‍ പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss