|    Nov 20 Mon, 2017 1:21 am
FLASH NEWS

മെഡിക്കല്‍ സൂപ്രണ്ടിന്റെ ലെറ്റര്‍ പാഡുപയോഗിച്ച് മയക്കുമരുന്നുകള്‍ വാങ്ങിയ സംഘം പിടിയില്‍

Published : 9th August 2017 | Posted By: fsq

 

തൃശ്ശൂര്‍: ജില്ലാ കോ-ഓപ്പറേറ്റീവ് ആശുപത്രിയിലെ മെഡിക്കല്‍ സൂപ്രണ്ട് കെ രാമദാസിന്റെ ഔദ്ദ്യോഗിക ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചുകൊണ്ടിരുന്ന രണ്ട് സീലുകളും ലെറ്റര്‍ പാഡുകളും മോഷണം നടത്തി അതുപയോഗിച്ച് മെഡിക്കല്‍ ഷോപ്പുകളില്‍ നിന്നും നിരവധി സെഡേഷന്‍ ടാബ്‌ലറ്റുകള്‍ വാങ്ങി അവ ഉപയോഗിച്ച് മയങ്ങി നടന്നിരുന്ന സംഘത്തെ പിടികൂടി. എരവിമംഗലം ചിങ്ങന്‍ വീട്ടില്‍ സിജോ എന്ന തവണകണ്ണന്‍ (25), പുത്തൂര്‍ വടക്കന്‍ വീട്ടില്‍ ബാബു (38), പാലക്കുഴി അഞ്ചേരി താഴത്ത് വീട്ടില്‍ അഖില്‍ എന്ന അരവിന്ദ് (19) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ടൗണ്‍ ഈസ്റ്റ് സിഐ സേതു കെ സിയുടെ നിര്‍ദ്ദേശപ്രകാരം ഈസ്റ്റ് പോലിസ് സ്‌റ്റേഷന്‍ അഡിഷണല്‍ സബ്ബ് ഇന്‍സ്‌പെക്ടര്‍  സിദ്ദിഖ് അബ്ദുള്‍ഖാദര്‍, സീനിയര്‍ സിവില്‍ പോലിസ് ഓഫീസര്‍മാരായ പീറ്റര്‍, ശശികുമാര്‍,  പ്രദീപ്, സിവില്‍ പോലിസ് അരവിന്ദ് എന്നിവര്‍ ചേര്‍ന്നാണ് തൃശ്ശൂര്‍ കാച്ചേരിയിലുള്ള പാടത്ത് നിന്നും അറസ്റ്റ് ചെയ്തത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക