|    Jan 22 Sun, 2017 1:12 am
FLASH NEWS

മെഡിക്കല്‍ സീറ്റ് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; ഒരാള്‍ക്കെതിരേ കേസ്

Published : 28th August 2016 | Posted By: SMR

കാഞ്ഞങ്ങാട്: മംഗളൂരുവിലെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ സീറ്റ് വാഗ്ദാനം ചെയ്ത് 25.5 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചതായി പരാതി. മംഗളൂരു കട്ടീല്‍ അപാര്‍ട്ട്‌മെന്റിലെ സുരേഷ് കുമാറിനെതിരെ ഹൊസ്ദുര്‍ഗ് പോലിസ് കേസെടുത്തു.
കാഞ്ഞങ്ങാട് സൗത്തിലെ ബേബിയില്‍ നിന്നും മകള്‍ക്ക് മെഡിക്കല്‍ സീറ്റ് വാങ്ങിത്തരാമെന്ന് പറഞ്ഞ് രണ്ടു തവണയായി 25.5 ലക്ഷം രൂപ വാങ്ങി സീറ്റു നല്‍കാതെ വഞ്ചിച്ചുവെന്നാണ് പരാതി.
2014 സപ്തംബറിലായിരുന്നു രണ്ടു തവണയായി 25.5 ലക്ഷം രൂപയുള്ള ചെക്ക് നല്‍കിയത്. പത്രത്തില്‍ പരസ്യം കണ്ടാണ് പരാതിക്കാരി സുരേഷ്‌കുമാറുമായി സീറ്റിന് ചര്‍ച്ച നടത്തിയത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 19 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക