|    Jun 18 Mon, 2018 7:04 pm
FLASH NEWS

മെഡിക്കല്‍ വിദ്യാര്‍ഥിനിയുടെ മരണം : അന്വേഷണം ഉടന്‍ പൂര്‍ത്തിയാക്കും: മുഖ്യമന്ത്രി

Published : 18th January 2017 | Posted By: fsq

 

കണ്ണൂര്‍: മെഡിക്കല്‍ വിദ്യാര്‍ഥിനി മാലൂര്‍ ശിവപുരം ആയിഷ മന്‍സിലില്‍ ഷംന തസ്‌നീം ചികില്‍സാ പിഴവ് കാരണം മരണപ്പെട്ട സംഭവത്തില്‍ കേസന്വേഷണം എത്രയുംവേഗം പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പിതാവ് ആബൂട്ടിക്ക് ഉറപ്പുനല്‍കി. കഴിഞ്ഞ ദിവസം ഗസ്റ്റ്ഹൗസില്‍ വച്ചാണ് ആബൂട്ടി മുഖ്യമന്ത്രിയെ കണ്ടത്. മരണത്തിനിടയാക്കിയ സംഭവങ്ങളും കുറ്റക്കാരെ സംരക്ഷിക്കാന്‍ ചില കോണുകളില്‍ നിന്ന് ശ്രമമുണ്ടെന്നും പിതാവ് മുഖ്യമന്ത്രിയെ ധരിപ്പിച്ചു. സംഭവത്തില്‍ ഇനി മുഖ്യമന്ത്രിയില്‍ മാത്രമാണ് വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണം ഉടന്‍ പൂര്‍ത്തിയാക്കി കുറ്റക്കാരെ നിയമത്തിനു മുന്നിലെത്തിക്കാന്‍ സര്‍ക്കാര്‍ ഇടപെടുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. കുറ്റക്കാരെ രക്ഷപ്പെടുത്താന്‍ ചില കോണുകളില്‍ നിന്ന് ശ്രമമുണ്ട്. അതിനാലാണ് ആറുമാസമായിട്ടും അന്വേഷണം എങ്ങുമെത്താത്തത്്. എന്നാല്‍, കുറ്റക്കാരെ കണ്ടെത്തി ശിക്ഷിക്കുന്നതുവരെ നിയമപോരാട്ടം തുടരുമെന്ന് ആബൂട്ടി പറഞ്ഞു.ഷംനയുടെ മരണം ചികില്‍സാ പിഴവാണെന്നാണ് നേരത്തേ മനുഷ്യാവകാശ കമ്മീഷന്‍ കണ്ടെത്തിയിരുന്നു. എറണാകുളം ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. എന്‍ കെ കുട്ടപ്പന്‍ കണ്‍വീനറായ മൂന്നംഗ ബോര്‍ഡും ഇതേ നിഗമനത്തിലെത്തുകയും സംഭവത്തില്‍ മെഡിസിന്‍ വിഭാഗം മേധാവി ഡോ. ജില്‍സ് ജോര്‍ജിനും പിജി വിദ്യാര്‍ഥിയെയും സസ്‌പെന്റ് ചെയ്യുകയും ചെയ്തിരുന്നു. രോഗനിര്‍ണയത്തിന് ആവശ്യമായ ടെസ്റ്റുകള്‍ നടത്താതെ അനാവശ്യ ആന്റിബയോട്ടിക് കുത്തിവയ്‌പെടുത്തത് എന്നായിരുന്നു മെഡിക്കല്‍ വിദ്യാഭ്യാസ ജോയിന്റ് ഡയറക്്ടറും റിപോര്‍ട്ട് നല്‍കിയിരുന്നത്. ഇക്കഴിഞ്ഞ ജൂലൈ 18നാണ് കളമശ്ശേരിയിലെ എറണാകുളം മെഡിക്കല്‍ കോളജ് രണ്ടാംവര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിനിയായ ഷംന തസ്‌നീം മരണപ്പെട്ടത്.പയ്യാമ്പലം ഗസ്റ്റ് ഹൗസില്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ പങ്കെടുക്കുന്ന സിറ്റിങില്‍ പങ്കെടുക്കണമെന്നു കാണിച്ച് കഴിഞ്ഞ 11ന് അബൂട്ടിക്കു തിരുവനന്തപുരത്തെ ഓഫിസില്‍ നിന്ന് അറിയിപ്പ് ലഭിച്ചിരുന്നു. ഇതനുസരിച്ച് അന്നു രാവിലെ തന്നെ ഗസ്റ്റ് ഹൗസിലെത്തിയെങ്കിലും സിറ്റിങ് നടന്നിരുന്നില്ല. ഒടുവില്‍ ഗസ്റ്റ് ഹൗസ് അധികൃതരുമായി ബന്ധപ്പെട്ടപ്പോള്‍, സിറ്റിങ് 18ലേക്ക് മാറ്റിയെന്ന് വ്യക്തമാക്കുകയായിരുന്നു. ഇന്നു നടക്കുന്ന സിറ്റിങില്‍ കമ്മീഷന്‍ പരാതി പരിഗണിക്കും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss