|    May 1 Mon, 2017 11:52 am
FLASH NEWS

മെഡിക്കല്‍ വിദ്യാര്‍ഥിനിയുടെ മരണം: വിശദമായ അന്വേഷണം നടത്തുമെന്ന് മന്ത്രി

Published : 22nd July 2016 | Posted By: SMR

തിരുവനന്തപുരം: കളമശ്ശേരി മെഡിക്കല്‍ കോളജില്‍ രണ്ടാംവര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിനി ഷംന തസ്‌നി പനി ബാധിച്ച് മരണപ്പെട്ട സംഭവത്തെക്കുറിച്ച് വിശദാന്വേഷണം നടത്താന്‍ ഡെപ്യൂട്ടി ഡിഎംഇ ശ്രീകുമാരിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിശ്ചയിച്ചതായി ആരോഗ്യ മന്ത്രി കെ കെ ശൈലജ.
എത്രയും പെട്ടെന്ന് സമഗ്രമായ അന്വേഷണം നടത്തി റിപോര്‍ട്ട് ചെയ്യാന്‍ ആരോഗ്യവകുപ്പ് അഡീ—ഷനല്‍ ചീഫ് സെക്രട്ടറിയോട് മന്ത്രി ആവശ്യപ്പെട്ടു.
ഇതിനെ തുടര്‍ന്ന് ഡെപ്യൂട്ടി ഡിഎംഇയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ അഡീഷനല്‍ ചീഫ് സെക്രട്ടറി നിശ്ചയിച്ചു. കഴിഞ്ഞ ഗവണ്‍മെന്റിന്റെ കാലത്ത് കളമശ്ശേരി മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നു എന്ന് ഉത്തരവ് പുറപ്പെടുവിച്ചുവെങ്കിലും ആശുപത്രിയുടെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുകയോ ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുകയോ ചെയ്തിട്ടില്ലെന്ന് മന്ത്രി പറഞ്ഞു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day