|    Oct 16 Tue, 2018 9:03 am
FLASH NEWS
Home   >  National   >  

മെഡിക്കല്‍ പ്രവേശന പരീക്ഷ തോറ്റതിന് പെണ്‍കുട്ടിയെ ഭര്‍ത്താവ് തീ കൊളുത്തി കൊന്നു

Published : 19th September 2017 | Posted By: shins

ഹൈദരാബാദ്: എംബിബിഎസ് പ്രവേശന പരീക്ഷയില്‍ തോറ്റതിന് പെണ്‍കുട്ടിയെ ഭര്‍ത്താവ് തീകൊളുത്തികൊന്നു. ഹൈദരാബാദ് നാഗോളില്‍ ഞായറാഴ്ച രാത്രിയോടെ ഹരിക (25) എന്ന പെണ്‍കുട്ടിയെയാണ് ഭര്‍ത്താവായ ഋഷി കുമാര്‍ തീകൊളുത്തി കൊന്നത്. ഋഷികുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. ഹരികയെ താന്‍ കൊലപ്പെടുത്തിയിട്ടില്ലെന്നും സീറ്റു കിട്ടാത്തതില്‍ മനംനൊന്ത് ഹരിക ആത്മഹത്യ ചെയ്യുകയായിരുന്നെന്നുമാണ് ഋഷികുമാര്‍ പറയുന്നത്. രണ്ടു വര്‍ഷം മുമ്പാണ് ഇരുവരും വിവാഹിതരായത്. എംബിബിഎസ് പ്രവേശന പരീക്ഷ എഴുതിയെങ്കിലും ഹരികയ്ക്കു സീറ്റു ലഭിക്കാത്തതിന്റെ പേരില്‍ ഇരുവരും ഇടയ്ക്കിടെ വഴക്കിടാറുണ്ടായിരുന്നെന്ന് ഹരികയുടെ സഹോദരി വെളിപ്പെടുത്തിയിട്ടുണ്ട്. സ്ത്രീധനം ആവശ്യപ്പെട്ടും ഹരികയെ ഭര്‍ത്താവ് ഉപദ്രവിക്കാറുണ്ടെന്ന് ഹരികയുടെ മാതാവും വെളിപ്പെടുത്തിയിട്ടുണ്ട്. പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിലാണ് ഋഷി കുമാറിനെയും മാതാപിതാക്കളെയും അറസ്റ്റ് ചെയ്തത്. ഹരിക മരിച്ച വിവരം ഋഷി കുമാര്‍ തന്നെയാണ് എല്ലാവരെയും അറിയിച്ചത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss