|    Jul 20 Fri, 2018 10:38 am
FLASH NEWS
Home   >  Todays Paper  >  page 7  >  

മെഡിക്കല്‍ പ്രവേശനത്തിനു നീറ്റ് : പ്രതിഷേധം തടയണമെന്ന് സുപ്രിംകോടതി

Published : 9th September 2017 | Posted By: fsq

 

ന്യൂഡല്‍ഹി: നീറ്റ് പരീക്ഷയ്‌ക്കെതിരായ പ്രതിഷേധ സമരങ്ങള്‍ തടയണമെന്നു തമിഴ്‌നാട് സര്‍ക്കാരിനു സുപ്രിംകോടതി നിര്‍ദേശം. നീറ്റ് പരീക്ഷയുടെ പേരില്‍ ക്രമസമാധാനപ്രശ്ങ്ങളുണ്ടാക്കാന്‍ ശ്രമിക്കുന്നവരുടെ പേരില്‍ കേസെടുത്തു നിയമനടപടി സ്വീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു. ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് ഇതുസംബന്ധിച്ച ഉത്തരവ് ഇറക്കിയത്.മെഡിക്കല്‍ പ്രവേശനം ലഭിക്കാത്തതിന്റെ പേരില്‍ അനിതയെന്ന വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സംസ്ഥാനത്തു ക്രമസമാധാനം ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിനു നിര്‍ദേശം നല്‍കണമെന്നാ—വശ്യപ്പെട്ടു നല്‍കിയ ഹരജി പരിഗണിക്കുകയായിരുന്നു കോടതി.  നീറ്റിന്റെ പേരില്‍ സംസ്ഥാനത്ത് പ്രതിഷേധ സമരങ്ങള്‍ നടക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ടതു തമിഴ്‌നാട് ചീഫ് സെക്രട്ടറിയുടെയും പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെയും ചുമതലയാണെന്നും എ എം ഖന്‍വില്‍കര്‍, ഡി വൈ ചന്ദ്രചൂഡ് എന്നിവര്‍കൂടി അടങ്ങുന്ന ബെഞ്ച് അറിയിച്ചു. തമിഴ്‌നാട് സര്‍ക്കാരിനു കോടതി നോട്ടീസ് അയച്ചു. മെഡിക്കല്‍ പ്രവേശനത്തിനു നീറ്റ് പരീക്ഷ ബാധകമാണെന്നു നേരത്തേ പരമോന്നത കോടതി ഉത്തരവിട്ടതാണെന്നും ബെഞ്ച് നിരീക്ഷിച്ചു. ഹരജിയുടെ പകര്‍പ്പ് തമിഴ്‌നാട് സ്ഥിരം അഭിഭാഷകനു കൈമാറാനും കോടതി നിര്‍ദേശിച്ചു. കേസില്‍ 18നു വാദം കേള്‍ക്കും. വിദ്യാര്‍ഥിനിയുടെ ആത്മഹത്യയെത്തുടര്‍ന്ന് രാഷ്ട്രീയപാര്‍ട്ടികളും മറ്റു സംഘടനകളും നടത്തിയ സമരത്തില്‍ സംസ്ഥാനത്തെ ജനജീവിതം താറുമാറായതായി ഹരജിക്കാരന്‍ ചൂണ്ടിക്കാട്ടി. മെഡിക്കല്‍ പ്രവേശനത്തിനു നീറ്റ് പരീക്ഷ ബാധകമാക്കിയ ഉത്തരവ് ശരിവച്ചുകൊണ്ടുള്ള സുപ്രിംകോടതി വിധിയറിഞ്ഞ്്് 17കാരി ആത്മഹത്യ ചെയ്തതിനെത്തുടര്‍ന്ന് തമിഴ്‌നാട്ടില്‍ വ്യാപക പ്രതിഷേധം അരങ്ങേറിയിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss