|    Mar 23 Thu, 2017 7:39 pm
FLASH NEWS

മെഡിക്കല്‍ പ്രവേശനം: ഹരജി നല്‍കി

Published : 30th June 2016 | Posted By: SMR

കൊച്ചി: നാഷനല്‍ എലിജിബിലിറ്റി ടെസ്റ്റ് സംബന്ധിച്ച് സുപ്രിംകോടതി വിധി വരുന്നതുവരെ കേരള മെഡിക്കല്‍ പ്രവേശന നടപടികള്‍ നിറുത്തി വയ്ക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി.
മലപ്പുറം വേങ്ങറ സ്വദേശി മഹ്ജവീല്‍, തൃശൂര്‍ സ്വദേശി റോജാ ശ്രീനിവാസന്‍ എന്നിവരാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. സുപ്രിംകോടതി ഉത്തരവു മറികടക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഓഡിനന്‍സ് കൊണ്ടുവരുകയും ഈ വര്‍ഷത്തെ മെഡിക്കല്‍ പ്രവേശനം സുപ്രിംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ആവേണ്ടതില്ലെന്നു നിര്‍ദേശം നല്‍കുകയും ചെയ്ത കേന്ദ്രസര്‍ക്കാരിന്റെ നടപടി ചോദ്യംചെയ്ത് സങ്കല്‍പ് ചാരിറ്റബിള്‍ ട്രസ്റ്റ് സുപ്രിംകോടതിയെ സമീപിച്ചിട്ടുണ്ട്. സുപ്രിംകോടതി ഹരജിയില്‍ ഉത്തരവ് നല്‍കുന്നതു വരെ കേരള മെഡിക്കല്‍ പ്രവേശന നടപടികള്‍ നിറുത്തിവയ്ക്കണമെന്നാണ് ഹരജിക്കാരുടെ ആവശ്യം.

(Visited 36 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക