|    Oct 17 Tue, 2017 7:47 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

മെഡിക്കല്‍ പ്രവേശനം: ഹരജി തിങ്കളാഴ്ച പരിഗണിക്കും

Published : 1st July 2016 | Posted By: SMR

കൊച്ചി: നാഷനല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് (നീറ്റ്) ഏകീകൃത പരീക്ഷ സംബന്ധിച്ച സുപ്രിംകോടതി തീരുമാനം വരുന്നതുവരെ സംസ്ഥാനത്തെ മെഡിക്കല്‍ പ്രവേശന നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന ഹരജി ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കാനായി മാറ്റി. ഇതുസംബന്ധിച്ച് സര്‍ക്കാരിനോടും മറ്റ് എതിര്‍കക്ഷികളോടും ജസ്റ്റിസ് പി ബി സുരേഷ്‌കുമാര്‍ വിശദീകരണം തേടി. അതേസമയം, മെഡിക്കല്‍ അലോട്ട്‌മെന്റ് നടപടികള്‍ താല്‍ക്കാലികമായി തടയണമെന്ന ആവശ്യം കോടതി അനുവദിച്ചില്ല. പ്രവേശനപ്പരീക്ഷാ റാങ്ക് പട്ടികയില്‍ നിന്നുള്ള അലോട്ട്‌മെന്റ് നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് വേങ്ങര സ്വദേശിനി മഹ്ജബിന്‍, തൃശൂര്‍ പുറനാട്ടുകര സ്വദേശിനി റോജ ശ്രീനിവാസന്‍ എന്നിവര്‍ നല്‍കിയ ഹരജിയാണു ഹൈക്കോടതി പരിഗണിച്ചത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക