|    Mar 24 Fri, 2017 3:49 am
FLASH NEWS

മെഡിക്കല്‍ പ്രവേശനം: സര്‍ക്കാര്‍ ഉത്തരവിന് സ്റ്റേ

Published : 26th August 2016 | Posted By: Navas Ali kn

law-court

സ്വാശ്രയ മെഡിക്കല്‍ കോളെജുകളിലെ സീറ്റുകള്‍ ഏറ്റെടുത്ത സര്‍ക്കാര്‍ നടപടി ഹൈക്കോടതി സ്‌റ്റേ ചെയ്തു. സര്‍ക്കാര്‍ ഉത്തരവ് ചോദ്യം ചെയ്തു സമര്‍പ്പിച്ച ഹരജിയിലാണ് നടപടി. എംബിബിഎസ്, ബിഡിഎസ് പ്രവേശനം നീറ്റ് അടിസ്ഥാനത്തില്‍ തന്നെ  നടത്തണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. പ്രൊസ്‌പെക്ടസ് മൂന്നു ദിവസത്തിനകം നല്‍കണം.  ഇതില്ലാത്ത കോളെജുകള്‍ക്ക് പ്രവേശനം നടത്താനാകില്ല. അപേക്ഷകരുടെ റാങ്ക് അടിസ്ഥാനത്തിലാകണം പ്രവേശനമെന്നും കോടതി നിര്‍ദ്ദേശിച്ചു. കഴിഞ്ഞ വര്‍ഷത്തേതു പോലെ മാനേജ്‌മെന്റുകള്‍ക്ക് ഓണ്‍ലൈന്‍ വഴി അപേക്ഷ സ്വീകരിക്കാം. കേരള ക്രിസ്ത്യന്‍ പ്രൊഫഷണല്‍ കോളെജ് മാനേജ്‌മെന്റ് ഫെഡറേഷനാണ് സര്‍ക്കാറിനെതിരേ ഹൈക്കോടതിയെ സമീപിച്ചത്.

(Visited 82 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക