|    Nov 23 Thu, 2017 4:52 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

മെഡിക്കല്‍ പ്രവേശനം : രണ്ടാംഘട്ട അലോട്ട്‌മെന്റ് കൃത്യസമയത്ത് നടക്കും

Published : 3rd August 2017 | Posted By: fsq

 

തിരുവനന്തപുരം: സംസ്ഥാനത്തെ എംബിബിഎസ്, ബിഡിഎസ് പ്രവേശന നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് മന്ത്രി കെ കെ ശൈലജ. ആഗസ്ത് 1നും 31നും ഇടയില്‍ അലോട്ട്‌മെന്റ് പൂര്‍ത്തിയാക്കണമെന്നാണു കോടതി നിര്‍ദേശിച്ചിട്ടുള്ളത്. ഗവ. കോളജുകളിലേക്കുള്ള അലോട്ട്‌മെന്റ് പൂര്‍ത്തിയായിട്ടുണ്ട്. രണ്ടാംഘട്ട അലോട്ട്‌മെന്റ് കൃത്യസമയത്ത് നടക്കും. സര്‍ക്കാരുമായി കരാര്‍ ഒപ്പിട്ടാലും ഇല്ലെങ്കിലും രണ്ടാംഘട്ട അലോട്ട്‌മെന്റിനോടൊപ്പം സ്വാശ്രയ കോളജുകളുടെ അലോട്ട്‌മെന്റും നടക്കും. ആവശ്യമാണെങ്കില്‍ സ്വാശ്രയ കോളജുകള്‍ക്കു വീണ്ടുമൊരു അലോട്ട്‌മെന്റ് ഏര്‍പ്പെടുത്തും. ഒരു കാരണവശാലും സ്‌പോട്ട് അലോട്ട്‌മെന്റ് മാനേജ്‌മെന്റിന് വിട്ടുകൊടുക്കില്ലെന്നും പൂര്‍ണമായും സര്‍ക്കാര്‍ തന്നെ നടത്തുമെന്നും  മന്ത്രി വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക