|    Jul 17 Tue, 2018 7:26 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

മെഡിക്കല്‍ പ്രവേശനം: ബ്ലാങ്ക് ചെക്ക് വാങ്ങരുതെന്ന് ഫീ റഗുലേറ്ററി കമ്മിറ്റി

Published : 12th September 2017 | Posted By: fsq

 

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തിന് വിദ്യാര്‍ഥികളില്‍ നിന്ന് ബ്ലാങ്ക് ചെക്ക് വാങ്ങരുതെന്ന് സ്വാശ്രയ പ്രവേശന മേല്‍നോട്ട സമിതി ചെയര്‍മാന്‍. ചില കോളജുകള്‍ ബ്ലാങ്ക് ചെക്കുകള്‍ വാങ്ങുന്നുവെന്ന പരാതി ലഭിച്ച പശ്ചാത്തലത്തിലാണ് ഫീ റഗുലേറ്ററി കമ്മിറ്റി ചെയര്‍മാന്‍ ജസ്റ്റിസ്  രാജേന്ദ്രബാബു സ്വാശ്രയ മെഡിക്കല്‍ കോളജ് അധികാരികള്‍ക്കു ഇത്തരമൊരു നിര്‍ദേശം നല്‍കിയത്. ബ്ലാങ്ക് ചെക്ക് വാങ്ങിയാല്‍ അതു തലവരിപ്പണമായി കണക്കാക്കും. കൂടാതെ വിദ്യാര്‍ഥികളില്‍ നിന്ന് ഒരു വര്‍ഷത്തെ ബാങ്ക് ഗ്യാരന്റി മാത്രമേ വാങ്ങാവൂ. ബ്ലാങ്ക് ചെക്കും വരുംവര്‍ഷങ്ങളിലേക്കുള്ള ബാങ്ക് ഗ്യാരന്റിയും ചില കോളജുകള്‍ ആവശ്യപ്പെടുന്നതായി സമിതിക്ക് പരാതി ലഭിച്ചിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss