|    Jun 24 Sun, 2018 12:55 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

മെഡിക്കല്‍ പിജി വിദ്യാര്‍ഥിനി ദുരൂഹ സാഹചര്യത്തില്‍ മരിച്ചു

Published : 11th May 2017 | Posted By: fsq

 

തിരുവനന്തപുരം/കണ്ണൂര്‍: മെഡിക്കല്‍ കോളജിലെ രണ്ടാംവര്‍ഷ പിജി വിദ്യാര്‍ഥിനിയും കണ്ണൂര്‍ തലശ്ശേരി സ്വദേശിനിയുമായ ഡോ. പി ഐശ്വര്യ(31) ദുരൂഹസാഹചര്യത്തില്‍ മരിച്ചു. ചൊവ്വാഴ്ച രാത്രി ഒമ്പതോടെയാണ് ഹോസ്റ്റലില്‍ നിന്നും ഐശ്വര്യയെ അത്യാസന്ന നിലയില്‍ മെഡിക്കല്‍ കോളജ് ആശുപത്രി അത്യാഹിത വിഭാഗത്തില്‍ എത്തിച്ചത്. ബിപിയും പള്‍സും നിലച്ച നിലയിലെത്തിയ ഐശ്വര്യയെ മെഡിക്കല്‍ ഐസിയുവില്‍ പ്രവേശിപ്പിച്ച് തീവ്രപരിചരണം നല്‍കിയെങ്കിലും രക്ഷിക്കാനായില്ല. മരണകാരണം വ്യക്തമല്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മെഡിക്കല്‍ കോളജില്‍ പൊതുദര്‍ശനത്തിനുവച്ചു. തുടര്‍ന്നു പിതാവിന്റെ സ്വദേശമായ മലപ്പുറം എടപ്പാള്‍ വട്ടംകുളം പരിയപുറത്തേയ്ക്ക് കൊണ്ടുപോയി. സംസ്‌കാരം ഇന്നു നടക്കും. എറണാകുളം മെഡിക്കല്‍ കോളജിലെ ഡോ. രാഹുല്‍ രാജാണ് ഭര്‍ത്താവ്. 4 വയസ്സുള്ള മകനുമുണ്ട്. എടപ്പാള്‍ സ്വദേശി ഭാസ്‌കരനാണ് പിതാവ്. അമ്മ ബാങ്ക് ഉദ്യോഗസ്ഥയായ ആനന്ദവല്ലി. ഏക സഹോദരന്‍ അമേരിക്കയിലാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss