|    Oct 20 Sat, 2018 10:53 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

മെഡിക്കല്‍ പിജി ഫീസ് : സിപിഐ പോഷക സംഘടനകള്‍ സമരത്തിന്

Published : 18th May 2017 | Posted By: fsq

 

തിരുവനന്തപുരം: സാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഫീസ് വര്‍ധനയ്‌ക്കെതിരേ എഐഎസ്എഫും എഐവൈഎഫും സമരരംഗത്ത്. നടപടിയില്‍ പ്രതിഷേധിച്ച് എഐഎസ്എഫ് ഇന്നലെ സെക്രട്ടേറിയറ്റിലേക്ക് പ്രതിഷേധമാര്‍ച്ച് നടത്തി. മാര്‍ച്ച് എഐഎസ്എഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി ജെ അരുണ്‍ബാബു ഉദ്ഘാടനം ചെയ്തു. ഫീസ് വര്‍ധനവില്‍ പ്രതിഷേധിച്ച് സമരരംഗത്തിറങ്ങാന്‍ ഇന്നലെ ചേര്‍ന്ന എഐഎസ്എഫ് സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിച്ചിരുന്നു. തുടര്‍ന്നാണ് വിദ്യാര്‍ഥികള്‍ തെരുവിലിറങ്ങിയത്. എല്ലാ സീറ്റിലും ഒരേ ഫീസ് പ്രഖ്യാപിച്ചതോടുകൂടി 50 ശതമാനം സര്‍ക്കാര്‍ സീറ്റെന്ന സംവിധാനം പോലും ഇല്ലാതാക്കിയിരിക്കുകയാണ്. ഇടതുപക്ഷ സര്‍ക്കാര്‍ സ്വാശ്രയ മാനേജ്‌മെന്റ് ലോബികള്‍ക്കു മുമ്പില്‍ മുട്ടുമടക്കരുതെന്നും എഐവൈഎഫ് ആവശ്യപ്പെട്ടു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss