|    Feb 18 Sun, 2018 2:32 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

മെഡിക്കല്‍ പിജി/ഡെന്റല്‍ കോഴ്‌സ് പ്രവേശനം : രജിസ്‌ട്രേഷന്‍ തിയ്യതി നീട്ടി

Published : 18th May 2017 | Posted By: fsq

 

തിരുവനന്തപുരം: മെഡിക്കല്‍ പിജി, ഡെന്റല്‍ കോഴ്‌സുകളിലേയ്ക്ക് കല്‍പിത സര്‍വകലാശായിലെയും പുതുതായി ഉള്‍പ്പെടുത്തിയ സ്വകാര്യ സ്വാശ്രയ മെഡിക്കല്‍, ഡെന്റല്‍ കോളജുകളിലെയും സര്‍ക്കാര്‍ മാനേജ്‌മെന്റ് എന്‍ആര്‍ഐ സീറ്റുകള്‍ കൂടി ഉള്‍പ്പെടുത്തി കൊണ്ടുള്ള രണ്ടാംഘട്ട കേന്ദ്രീകൃത അലോട്ട്‌മെന്റിന് ഓണ്‍ലൈന്‍ ഓപ്ഷന്‍ സമര്‍പ്പിക്കുന്നതിനുള്ള തിയ്യതി നീട്ടി. പിജി ഡെന്റല്‍ കോഴ്‌സുകളിലേക്ക് ഇന്നുവരെയും, പിജി മെഡിക്കല്‍ കോഴ്‌സുകളിലേക്ക് നാളെ വരെയും ഓണ്‍ലൈന്‍ ഓപ്ഷനുകള്‍ സമര്‍പ്പിക്കാം. എന്‍ആര്‍ഐ ക്വാട്ടയിലേക്കും കമ്മ്യൂനിറ്റി ക്വാട്ടാ സീറ്റുകളിലേക്കും ഓപ്ഷന്‍ നല്‍കി അലോട്ട്‌മെന്റ് ലഭിക്കുന്നവരും നീറ്റ് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളതും പ്രവേശന പരീക്ഷാ കമ്മീഷണര്‍ പ്രസിദ്ധീകരിച്ച കേരള സ്റ്റേറ്റ് മെറിറ്റ് ലിസ്റ്റില്‍ ഉള്‍പ്പെടാത്തതുമായവരും ഓപ്ഷന്‍ നല്‍കി അലോട്ട്‌മെന്റ് ലഭിക്കുന്ന പക്ഷം അവരുടെ നേറ്റിവിറ്റിയും മറ്റ് യോഗ്യതകളും തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ 23ന് പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തില്‍ നടക്കുന്ന സര്‍ട്ടിഫിക്കറ്റ് പരിശോധന സമയത്ത് നേരിട്ട് ഹാജരാക്കണം. കോളജുകള്‍, കോഴ്‌സുകള്‍, ഫീസ്, മറ്റു വിശദവിവരങ്ങള്‍ ംംം.രലലസലൃമഹമ. ീൃഴ എന്ന വെബ്‌സൈറ്റില്‍ ലഭ്യമാക്കും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss