|    Jan 21 Sat, 2017 6:51 pm
FLASH NEWS

മെഡിക്കല്‍ പാര്‍ക്കിന് കേന്ദ്ര മന്ത്രിസഭയുടെ അനുമതി

Published : 6th October 2016 | Posted By: SMR

ന്യൂഡല്‍ഹി: രാജ്യത്തെ പ്രഥമ വൈദ്യസഹായ ഉപകരണ നിര്‍മാണ പാര്‍ക്കിന് കേന്ദ്രമന്ത്രിസഭ അനുമതി നല്‍കി. ചെന്നൈക്കടുത്ത് ചെങ്കല്‍പേട്ടില്‍ 300 ഏക്കറില്‍ പാര്‍ക്ക് നിര്‍മിക്കാനാണ് പൊതുമേഖലാ സ്ഥാപനമായ എച്ച്എല്‍എല്‍ ലൈഫ്‌കെയറിനു പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം അനുമതി നല്‍കിയത്. വൈദ്യശാസ്ത്രരംഗത്ത് രോഗനിര്‍ണയ സേവനത്തിന് ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ കുറഞ്ഞ ചെലവില്‍ തദ്ദേശീയമായി നിര്‍മിക്കുന്ന രാജ്യത്തെ ആദ്യത്തെ സ്ഥാപനമാണ് എച്ച്എല്‍എല്ലിന്റെ 50 ശതമാനം ഓഹരിയോടെ ഇവിടെ നിര്‍മിക്കുക. മെഡിക്കല്‍ ഉപകരണ നിര്‍മാണത്തിലും മെഡിക്കല്‍ സാങ്കേതികരംഗത്തും രാജ്യം ഇപ്പോള്‍ പ്രാരംഭഘട്ടത്തിലാണ്. ഈ രംഗത്തെ വികസനത്തിനും മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ഈ സംരംഭം സഹായിക്കുമെന്ന് സര്‍ക്കാര്‍ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ഏഴു വര്‍ഷം കൊണ്ട് പദ്ധതി പൂര്‍ത്തീകരിക്കാനാണ് ഉദ്ദേശ്യം. ആദ്യഘട്ടത്തില്‍ കെട്ടിടങ്ങള്‍ അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ സജ്ജമാക്കും. മൂന്നാം വര്‍ഷം മുതല്‍ പ്ലോട്ടുകള്‍ വിതരണത്തിനു തയ്യാറാവുമെന്നും സര്‍ക്കാര്‍ അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക