|    Sep 19 Wed, 2018 3:36 am
FLASH NEWS

മെഡിക്കല്‍ കൗണ്‍സില്‍ പിരിച്ചുവിടാന്‍ നീക്കം; മെഡിക്കല്‍ വിദ്യാര്‍ഥികള്‍ നാളെ ക്ലാസ് ബഹിഷ്‌കരിക്കും

Published : 31st January 2017 | Posted By: fsq

 

കൊല്ലം: മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്ത് കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കാന്‍ പോകുന്ന തലതിരിഞ്ഞ നടപടികളില്‍ പ്രതിഷേധിച്ച് ഐഎംഎയുടെ ആഭിമുഖ്യത്തില്‍ ജില്ലയിലെ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ പ്രക്ഷോഭം ആരംഭിക്കുന്നു.ഇതിന്റെ ആദ്യഘട്ടമെന്ന നിലയില്‍ നാളെ ജില്ലയിലെ രണ്ട് മെഡിക്കല്‍ കോളജുകളിലെയും വിദ്യാര്‍ഥികള്‍ ഐഎംഎ ഡിസ്ട്രിക്ട് ടാസ്‌ക് ഫോഴ്‌സിന്റെ നേതൃത്വത്തില്‍ രാവിലെ എട്ടുമുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ ക്ലാസ് ബഹിഷ്‌കരിച്ച് പ്രതിഷേധ പ്രകടനം നടത്തും.കേന്ദ്രസര്‍ക്കാരിന്റെ ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ ഭേദഗതി ബില്‍ 2016 പ്രകാരം ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിനെ പിരിച്ചുവിട്ട് നാഷനല്‍ മെഡിക്കല്‍ കമ്മീഷന്‍ എന്ന പേരില്‍ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടവര്‍ മാത്രം ഉള്‍പ്പെട്ട സമിതിയെ പ്രതിഷ്ഠിക്കാന്‍ നീക്കം നടക്കുകയാണെന്ന് ഐഎംഎ ജില്ലാ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 168 പേരാണ് അംഗങ്ങളായിട്ടുള്ളത്. നിര്‍ദിഷ്ട നാഷനല്‍ മെഡിക്കല്‍ കൗണ്‍സിലില്‍ 20 അംഗങ്ങള്‍ മാത്രമേയുള്ളൂ. ഇതില്‍ ഒമ്പത് പേര്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ആയിരിക്കണമെന്നും നിര്‍ദേശമുണ്ട്. ബാക്കി 11 പേര്‍ നാമനിര്‍ദേശം ചെയ്യപ്പെടുന്നവരും ആയിരിക്കും. വളഞ്ഞ വഴിയിലൂടെ പലര്‍ക്കും കൗണ്‍സിലില്‍ കയറിപ്പറ്റാനുള്ള  കുറുക്കുവഴി  ആണിതെന്നും സംശയ
ിക്കേണ്ടിയിരിക്കുന്നുവെന്നും ഐഎംഎ ഭാരവാഹികള്‍ പറഞ്ഞു.ഇതോടൊപ്പം തന്നെ എംബിബിഎസ് പരീക്ഷ പാസായി വരുന്നവര്‍ക്ക് നാഷനല്‍ എക്‌സിറ്റ് ടെസ്റ്റ് (നെക്സ്റ്റ്) എന്ന പേരില്‍ നിര്‍ബന്ധിത പരീക്ഷ നടത്തുന്നതിലും ദുരൂഹതയുണ്ട്. ഈ പരീക്ഷയില്‍ വിജയിക്കുന്നവര്‍ക്ക് മാത്രം രജിസ്‌ട്രേഷന്‍ നല്‍കിയാല്‍ മതിയെന്നാണ് നിര്‍ദ്ദേശം. എന്നാല്‍ ഈ പ്രവേശന പരീക്ഷ വിദേശ രാജ്യങ്ങളില്‍ നിന്ന് മെഡിക്കല്‍ ഡിഗ്രി എടുത്തു വരുന്നവര്‍ക്കും ഇതര വൈദ്യശാസ്ത്രങ്ങളിലുള്ളവര്‍ക്കും ബാധകമല്ലെന്നതാണ് ഏറ്റവും വിചിത്രമായ വസ്തുത.ആധുനിക വൈദ്യശാസ്ത്രം പഠിച്ചിറങ്ങുന്ന നല്ലൊരു വിഭാഗത്തെ മുഖ്യവൈദ്യവൃത്തിയില്‍ നിന്ന് അകറ്റി നിര്‍ത്തുന്നതാണ് ഈ തീരുമാനമെന്ന് ഐഎംഎ ഭാരവാഹികള്‍ പറയുന്നു. പാരാ മെഡിക്കല്‍ വിഭാഗക്കാരെയും ഇതര വൈദ്യശാസ്ത്രക്കാരെയും ബ്രിഡ്ജ് കോഴ്‌സിലൂടെ ആധുനിക വൈദ്യശാസ്ത്രം പ്രാക്ടീസ് ചെയ്യാനുള്ള അനുമതി നല്‍കുന്നതിനുള്ള വലിയ ഗൂഡാലോചന ദേശീയതലത്തില്‍ നടക്കുന്നു.വൈദ്യശാസ്ത്ര ബിരുദധാരികളുടെ ഗുണനിലവാരം മെച്ചപ്പെടുത്തണമെന്ന് കേന്ദ്രസര്‍ക്കാരിന് ആത്മാര്‍ഥമായ ആഗ്രഹമുണ്ടെങ്കില്‍ അതിനായി എംബിബിഎസ് അവസാന പരീക്ഷ രാജ്യത്താകെ പൊതുപരീക്ഷയായി നടത്തണമെന്ന് ഐഎംഎ ഡിസ്ട്രിക്ട് ടാസ്‌ക് ഫോഴ്‌സ് ചെയര്‍മാന്‍ ഡോ.സി ആര്‍ ജയശങ്കര്‍, ഡോ.ജെ ശ്രീകുമാര്‍, ഡോ.എന്‍ ശ്യം, ഡോ.വി ശിവശങ്കരപിള്ള, ഡോ.ബി പ്രിയലാല്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss