|    Aug 23 Wed, 2017 11:35 am
Home   >  Kerala   >  

മെഡിക്കല്‍ കോഴ: വി വി രാജേഷിനെ സംഘടനാ ചുമതലകളില്‍ നിന്ന് മാറ്റി

Published : 9th August 2017 | Posted By: shadina sdna

തിരുവനന്തപുരം: മെഡിക്കല്‍ കോഴ റിപ്പോര്‍ട്ട്  ചോര്‍ന്ന സാഹചര്യത്തില്‍ ബിജെപി സംസ്ഥാന സെക്രട്ടറി വി വി രാജേഷിനെ സംഘടനാ ചുമതലകളില്‍ നിന്ന് മാറ്റി പാര്‍ട്ടി നടപടി. ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനാണ് കേന്ദ്ര നിര്‍ദേശ പ്രകാരം രാജേഷിനെതിരേ നടപടി സ്വീകരിച്ചത്. വ്യാജരസീതുമായി ബന്ധപ്പെട്ട് യുവമോര്‍ച്ച നേതാവ് പ്രഫുല്‍ കൃഷണയ്‌ക്കെതിരേയും നടപടി സ്വീകരിച്ചു. സ്വകാര്യ മെഡിക്കല്‍ കോളേജിന് കേന്ദ്ര അനുമതി നല്‍കാന്‍ മെഡിക്കല്‍ കോളജ് ഉടമയില്‍ നിന്ന് 6.5 കോടി കോഴ വാങ്ങിയെന്ന് പാര്‍ട്ടി അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ട് പുറത്തു വന്നിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക