|    Aug 23 Wed, 2017 8:06 am
FLASH NEWS
Home   >  Todays Paper  >  page 7  >  

മെഡിക്കല്‍ കോഴ: രാഹുലുമായി ചെന്നിത്തല ചര്‍ച്ച നടത്തി

Published : 6th August 2017 | Posted By: fsq

 

ന്യൂഡല്‍ഹി: കേരളത്തിലെ മുതിര്‍ന്ന ബിജെപി നേതാക്കള്‍ ആരോപണവിധേയരായ മെഡിക്കല്‍ കോഴ വിഷയം ദേശീയതലത്തില്‍ ഉന്നയിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുമായി ചര്‍ച്ച നടത്തി. വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കുന്നതടക്കമുള്ള നീക്കങ്ങള്‍ നടത്താന്‍ കേന്ദ്രനേതൃത്വം ആലോചിക്കണമെന്നും രാഹുലിനെ അറിയിച്ചതായി ചെന്നിത്തല മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ തണലില്‍ ബിജെപി അഴിമതി നടത്തിവരുകയാണ്. സംസ്ഥാനത്തെ പ്രമുഖനേതാക്കള്‍ക്ക് അഴിമതിയില്‍ പങ്കുണ്ട്. ഗുജറാത്തിലെ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയായിരുന്ന കോണ്‍ഗ്രസ് ഉപാധ്യക്ഷന്റെ വാഹനവ്യൂഹത്തിനു നേര്‍ക്കുണ്ടായ ആക്രമണം ബിജെപിയുടെ അസഹിഷ്ണുതയ്ക്ക് തെളിവാണെന്ന് ചെന്നിത്തല ആരോപിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക