|    Nov 23 Thu, 2017 8:34 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

മെഡിക്കല്‍ കോഴ : എം ടി രമേശ് മൊഴി നല്‍കി

Published : 3rd November 2017 | Posted By: fsq

 

തിരുവനന്തപുരം: മെഡിക്കല്‍ കോഴയുമായി ബന്ധപ്പെട്ട് തനിക്കെതിരായി പ്രചരിക്കുന്ന വാര്‍ത്തകളെ സംബന്ധിച്ച് അറിയില്ലെന്ന് വിജിലന്‍സിന് മൊഴി നല്‍കിയതായി ബിജെപി ജനറല്‍ സെക്രട്ടറി എം ടി രമേശ്. പണമിടപാട് നടന്നതായി അറിയില്ലെന്നും ബിജെപിയുടെ ഒരു ഘടകത്തിലും അത്തരമൊരു ചര്‍ച്ച നടന്നിട്ടില്ലെന്നും രമേശ് പറഞ്ഞു. കഴിഞ്ഞ 31നു മൊഴി നല്‍കാന്‍ ഹാജരാവണമെന്ന് വിജിലന്‍സ് രമേശിന് നോട്ടീസ് നല്‍കിയിരുന്നു.  അസൗകര്യം അറിയിച്ചതിനെ തുടര്‍ന്ന് മൊഴിയെടുപ്പ് ഇന്നലത്തേക്ക് മാറ്റുകയായിരുന്നു. മെഡിക്കല്‍ കോളജ് അനുവദിക്കാന്‍ സംസ്ഥാന ബിജെപി നേതാക്കള്‍ കോഴ വാങ്ങിയതായി പാര്‍ട്ടി നിയോഗിച്ച അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയിരുന്നു. റിപോര്‍ട്ട് സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനു കൈമാറി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക