|    Oct 19 Fri, 2018 7:52 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

മെഡിക്കല്‍ കോഴയില്‍ കേന്ദ്രം ഇടപെടുന്നു ; എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷിക്കും

Published : 21st September 2017 | Posted By: fsq

 

തിരുവനന്തപുരം: മെഡിക്കല്‍ കോളജിന്റെ അംഗീകാരത്തിനായി സംസ്ഥാനത്തെ ബിജെപി നേതാക്കള്‍ കോഴ വാങ്ങിയതുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ കേന്ദ്രം ഇടപെടുന്നു. കേസില്‍ ഇതുവരെയുള്ള അന്വേഷണ വിവരങ്ങള്‍ കൈമാറാന്‍ സംസ്ഥാനത്തിനു നിര്‍ദേശം. കേന്ദ്ര ആഭ്യന്തര സെക്രട്ടറിയാണ് നിര്‍ദേശം നല്‍കിയത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ആരോഗ്യ മന്ത്രാലയവും അന്വേഷണം നടത്തും. കെ സി വേണുഗോപാല്‍ എംപിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര ഇടപെടല്‍. വിഷയം സംസ്ഥാനത്തിന്റെ പരിധിയില്‍ വരുന്നതുകൊണ്ടാണ് കേരളത്തോട് വിവരങ്ങള്‍ ആവശ്യപ്പെട്ടത്. ബിജെപി നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കിയ മെഡിക്കല്‍ കോളജ് കോഴ അഴിമതി ആരോപണ കേസിലെ വിജിലന്‍സ് അന്വേഷണം പാതിവഴിയിലാണ്. കോഴ ഇടപാട് സ്ഥിരീകരിക്കുന്ന മൊഴിയോ തെളിവുകളോ ഇതുവരെ ലഭ്യമാകാത്തത് അന്വേഷണത്തില്‍ വിജിലന്‍സിനു തിരിച്ചടിയാണ്. ഇതോടൊപ്പം ബിജെപി നേതാക്കളുടെ നിസ്സഹകരണവും അന്വേഷണസംഘത്തെ പ്രതിസന്ധിയിലാക്കുന്നു. ഇതിനു പുറമേ പരാതിക്കാരന്റെ നിലപാടുമാറ്റവും കേസിനെ ദുര്‍ബലപ്പെടുത്തിയെന്നാണ് വിലയിരുത്തല്‍. ബിജെപി നേതാക്കളുടെയും കേസിലെ ഇടനിലക്കാരനായ സതീഷിന്റെയും മൊഴികളിലെ വൈരുധ്യമാണ് നിലവില്‍ വിജിലന്‍സ് പരിശോധിച്ചുവരുന്നത്. അതിനു ശേഷം ഒരു മാസത്തിനകം റിപോര്‍ട്ട് വിജിലന്‍സ് ഡയറക്ടര്‍ക്ക് കൈമാറാനുള്ള തയ്യാറെടുപ്പാണ് അന്വേഷണസംഘം നടത്തുന്നത്. വര്‍ക്കലയിലെ എസ്ആര്‍ മെഡിക്കല്‍ കോളജിനു മെഡിക്കല്‍ കൗണ്‍സില്‍ അംഗീകാരം വാങ്ങുന്നതിന് 5.60 കോടി രൂപയുടെ കോഴയിടപാട് നടന്നെന്നായിരുന്നു ബിജെപി അന്വേഷണ കമ്മീഷന്റെ കണ്ടെത്തല്‍. ഇതിന്റെ അടിസ്ഥാനത്തില്‍ ലഭിച്ച പരാതിയിലായിരുന്നു വിജിലന്‍സ് അന്വേഷണം തുടങ്ങിയത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss