|    Sep 19 Wed, 2018 2:27 pm
FLASH NEWS
Home   >  News now   >  

മെഡിക്കല്‍ കോളേജില്‍ രോഗിയെ എലി കടിച്ചു, രണ്ടു തവണ!

Published : 28th April 2018 | Posted By: G.A.G

തിരുവനന്തപുരം : വാഹനാപകടത്തെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രോഗിയെ രണ്ടു തവണ എലി കടിച്ചതായി പരാതി. തിരുവനന്തപുരം മെഡിക്കല്‍ കോളജിലാണ് സംഭവം. പതിനഞ്ചാം വാര്‍ഡില്‍ ചികിത്സയില്‍ കഴിയുന്ന അഞ്ചല്‍ സ്വദേശി രാജേഷിനാണ് എലിയുടെ കടിയേറ്റത്. കഴിഞ്ഞ ആഴ്ച ഇയാളുടെ കാലിലെ പെരുവിരലില്‍ എലി കടിച്ചു. ഇതിന്റെ ചികിത്സയ്ക്കിടെ വെള്ളിയാഴ്ച രാത്രി വീണ്ടും പെരുവിരലിലും ചെറുവിരലിലും എലി കടിക്കുകയായിരുന്നു. തൊട്ടടുത്ത കിടക്കയിലുണ്ടായിരുന്ന മറ്റൊരു രോഗിയെയും എലി കടിച്ചതായി പരാതിയുണ്ട്. ഒന്നര മാസം മുമ്പാണ് ആശുപത്രിയിലെ പതിനഞ്ചാം വാര്‍ഡില്‍ രാജേഷിനെ പ്രവേശിപ്പിച്ചത്.
സംഭവത്തെക്കുറിച്ച് വിശദീകരണം നല്‍കാന്‍ ആശുപത്രി സൂപ്രണ്ടിനോട് ആരോഗ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss