|    Oct 18 Thu, 2018 10:02 pm
FLASH NEWS
Home   >  Kerala   >  

മെഡിക്കല്‍ കോളേജില്‍ പിജി വിദ്യാര്‍ത്ഥിനി മരിച്ചു

Published : 10th May 2017 | Posted By: shins


 
തിരുവനന്തപുരം: മെഡിക്കല്‍ കോളേജിലെ രണ്ടാം വര്‍ഷ പിജി വിദ്യാര്‍ത്ഥിനിയും കണ്ണൂര്‍ തലശേരി സ്വദേശിനിയുമായ ഡോ. ഐശ്വര്യ പി (31) മരിച്ചു. ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് ഹോസ്റ്റലില്‍ നിന്നും ഐശ്വര്യയെ അത്യാസന്ന നിലയില്‍ മെഡിക്കല്‍ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തില്‍ കൊണ്ടു വന്നത്. ബി.പി.യും പള്‍സും നിലച്ചനിലയിലെത്തിയ ഐശ്വര്യയെ മെഡിക്കല്‍ ഐസിയുവില്‍ പ്രവേശിപ്പിച്ച് തീവ്ര പരിചരണം നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മരണ കാരണം വ്യക്തമല്ല. മരണ കാരണം കണ്ടെത്താന്‍ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി അയച്ചിട്ടുണ്ട്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം മെഡിക്കല്‍ കോളേജില്‍ പൊതുദര്‍ശനത്തിന് വയ്ക്കും.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss