|    Sep 20 Thu, 2018 1:52 am
FLASH NEWS
Home   >  Kerala   >  

‘മെഡിക്കല്‍ കോളേജില്‍ ഒരു കള്ള കഫീലിന്റെ ആവശ്യമില്ല’;കഫീല്‍ ഖാനെതിരായ വനിതാ ഡോക്ടറുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വിവാദത്തില്‍

Published : 23rd May 2018 | Posted By: mi.ptk

കോഴിക്കോട്: കേരളത്തില്‍ നിപ്പ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സേവനമനുഷ്ഠിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ച യുപിയിലെ ഡോക്ടര്‍ കഫീല്‍ ഖാനെ അധിക്ഷേപിച്ചുകൊണ്ട് വനിതാ ഡോക്ടര്‍ ഇട്ട ഫെയ്‌സ്ബുക്ക് പോസ്റ്റ് വിവാദത്തില്‍.കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഗൈനക്കോളജി വിഭാഗത്തിലെ ഡോകടര്‍ അമ്പിളി കടന്നയില്‍ ആണ് കഫീല്‍ ഖാനെ അധിക്ഷേപിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടത്.
‘കഫീല്‍ ഖാന്‍ വരും എല്ലാം ശരിയാകും, വിജയേട്ടന്റെ പുതിയ തന്ത്രം’ എന്നായിരുന്നു അമ്പിളിയിട്ട പോസ്റ്റ്. പോസ്റ്റിനെ വിമര്‍ശിച്ചുകൊണ്ട് വന്ന കമന്റുകള്‍ക്ക് നല്‍കിയ മറുപടികളിലാണ് അമ്പിളി കഫീല്‍ ഖാനെ അധിക്ഷേപിക്കുന്നത്. കഫീല്‍ ഖാനെ കള്ളനെന്നും കൊലപാതകിയെന്നും അമ്പിളി വിളിക്കുന്നുണ്ട്.

നിങ്ങളെപ്പോലൊരു ഡോക്ടര്‍ക്ക് ചേര്‍ന്ന പരാമര്‍ശമല്ല നിങ്ങള്‍ നടത്തിയതെന്ന വിമര്‍ശനങ്ങള്‍ക്ക് അമ്പിളി നല്‍കിയ മറുപടി, ‘നിങ്ങളുടെ തരംതാണ രാഷ്ട്രീയം എനിക്ക് മനസിലാകും. പക്ഷെ നിങ്ങള്‍ ഒരുകാര്യം മനസിലാക്കുക. അയാള്‍, കഫീല്‍ ഖാന്‍ ഒരു ത്യാഗം പോലെ വന്നു പണിയെക്കാം എന്ന് പറഞ്ഞ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഒരു ഡോക്ടര്‍ ആണ് ഞാനും. അവിടെ എന്തു നടക്കുന്നു എന്നും അവിടെ ഒരു കള്ള കഫീലിന്റെ ആവശ്യമുണ്ടോയെന്നും നിങ്ങളെക്കാള്‍ നേരിട്ടറിയാം. മനുഷ്യന്‍ മരിച്ചു വീഴുമ്പോഴും രാഷ്ട്രീയം കളിക്കാനുള്ള കഴിവ് അത് ചെറിയ കഴിവല്ല’എന്നായിരുന്നു.
‘തന്റെ ജോലി മര്യാദക്ക് ചെയ്യാതെ ആളുകളെ കൊന്ന് ജോലിയും പോയി ജയിലിലും കിടന്ന് തൊഴിലില്ലാതിരിക്കുന്ന ഒരുത്തന്റെ ജല്‍പനം എടുത്തുപറഞ്ഞു പോസ്റ്റ് ഇട്ട ഒരു മുഖ്യമന്ത്രിയെ കാണുന്നത് എനിക്ക് കോമഡി തന്നെയാണ്’ എന്നായിരുന്നു അമ്പിളിയുടെ മറ്റൊരു കമന്റ്.

നേരത്തെ കഠ് വ പെണ്‍കുട്ടിയുടെ വിഷയത്തില്‍ അമ്പിളിയിട്ട കമന്റും വിവാദമായിരുന്നു. അമ്പലത്തിലെ ദൈവത്തിന് ആ കുട്ടിയെ രക്ഷിക്കണ്ട ബാധ്യതയില്ലല്ലോ, ആ ദൈവത്തെയല്ലല്ലോ ആ കുട്ടിയും അവളുടെ വീട്ടുകാരും ആരാധിക്കുന്നത്. പക്ഷേ ആ പള്ളിയിലെ ദൈവം വന്നു രക്ഷിക്കാഞ്ഞതെന്താന്നാ എന്റെ സംശയം? ഇനിയിപ്പൊ അമ്പലത്തില്‍ അഹിന്ദുക്കള്‍ കയറാന്‍ പാടില്ലെന്ന ബോര്‍ഡ് കണ്ട് തിരിച്ചു പോയതായിരിക്കുമോ എന്നായിരുന്നു അമ്പിളിയുടെ കമന്റ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss