|    Jan 18 Wed, 2017 1:45 pm
FLASH NEWS

മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ 10 അനാഥ മൃതദേഹങ്ങള്‍ അഴുകുന്നു

Published : 17th October 2016 | Posted By: Abbasali tf

കോഴിക്കോട്: മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ മാസങ്ങള്‍ പഴക്കമുള്ള 10 അനാഥ മൃതദേഹങ്ങള്‍ അഴുകുന്നു. ആശുപത്രി അത്യാഹിത വിഭാഗവും പോലിസും ഓഫിസ് ജീവനക്കാരും നടപടിക്രമങ്ങള്‍ പാലിക്കാത്തതിനാലാണ് സംസ്‌കാരം വൈകുന്നത്. ക്രിമിനല്‍ നടപടി ചട്ടപ്രകാരം 172ാം വകുപ്പ്, മൃതദേഹങ്ങള്‍ എത്രയും പെട്ടെന്ന് സംസ്‌കരിക്കണമെന്നാണ് അനുശാസിക്കുന്നത്. ബസ്റ്റാന്റുകളിലും റോഡരികിലും കിടക്കുന്ന അജ്ഞാത മൃതദേഹങ്ങള്‍ പോലിസും നാട്ടുകാരും അത്യാഹിത വിഭാഗത്തില്‍ എത്തിക്കുമ്പോള്‍ മൃതദേഹങ്ങള്‍ എവിടെനിന്ന് കിട്ടി, ഏത് പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ നിന്നാണ് കിട്ടിയത് തുടങ്ങിയ വിവരങ്ങള്‍ അത്യാഹിത വിഭാഗത്തിലെ ജീവനക്കാര്‍ രേഖപ്പെടുത്തുന്നില്ല. അത്യാധുനിക വിഭാഗത്തിലെത്തുന്ന മൃതദേഹങ്ങള്‍ മോര്‍ച്ചറിയിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്. മരിച്ച നിലയിലും പരിക്കേറ്റും അത്യാഹിത വിഭാഗത്തിലെത്തിക്കുമ്പോള്‍ യാതൊരു വിവരങ്ങളും രേഖപ്പെടുത്തുന്നില്ല. കൊണ്ടുവരുന്ന പരിക്കേറ്റവരെപ്പറ്റിയോ മരിച്ചവരെപ്പറ്റിയോ വിവരം നല്‍കാതെ പോലിസും മുങ്ങുന്നു. ആശുപത്രി വാര്‍ഡിലെ അജ്ഞാതരുടെ മരണത്തില്‍ ആര് ഇന്‍ക്വസ്റ്റ് നടത്തും, ആര് കേസ് അന്വേഷിക്കും തുടങ്ങിയ കാര്യങ്ങളിലും വ്യക്തതയില്ല. അതിനാല്‍ സംസ്‌കാരം നടക്കാതെ അജ്ഞാത മൃതദേഹങ്ങള്‍ മാസങ്ങളോളം മോര്‍ച്ചറിയില്‍ അഴുകുന്നു. അത്യാഹിത വിഭാഗത്തിലെ ഡ്യൂട്ടി പോലിസുകാരുടേയും ഡ്യൂട്ടി ഡോക്ടര്‍മാരുടേയും ശ്രദ്ധക്കുറവും അജ്ഞാത മൃതദേഹങ്ങള്‍ അഴുകാന്‍ കാരണമാവുന്നു. മൃതദേഹങ്ങള്‍ മോര്‍ച്ചറിയില്‍ ട്രോളികളില്‍ കിടത്തിയിരിക്കുന്നതിനാല്‍ പുതിയ മൃതദേഹങ്ങള്‍ക്ക് മോര്‍ച്ചറിയില്‍ ട്രോളികളില്ല. അഴുകുന്ന മൃതദേഹങ്ങളുടെ ദുര്‍ഗന്ധം മൂലം മോര്‍ച്ചറി ജീവനക്കാരും മരിച്ചവരുടെ ബന്ധുക്കളും ഒരുപോലെ ദുരിതത്തിലാണ്. പോലിസ് നടപടിക്രമങ്ങള്‍ വൈകുന്നതു കാരണം അനാട്ടമി വിഭാഗത്തിന് മൃതദേഹങ്ങള്‍ കൈമാറാന്‍ സാധിക്കാതെ വരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക