|    Oct 21 Sun, 2018 1:44 pm
FLASH NEWS

മെഡിക്കല്‍ കോളജ് ബസ് സ്റ്റാന്‍ഡില്‍ മാലിന്യം നിക്ഷേപിക്കുന്നു

Published : 20th September 2017 | Posted By: fsq

 

ആര്‍പ്പൂക്കര: മെഡിക്കല്‍ കോളജ് ബസ് സ്റ്റാന്‍ഡില്‍ മലിന ജലത്തിലേക്കു മാലിന്യം നിക്ഷേപിക്കുന്നു. ആര്‍പ്പൂക്കര പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള മെഡിക്കല്‍ കോളജ് ബസ് സ്റ്റാന്‍ഡില്‍ അഴുകിയ പഴവര്‍ഗങ്ങള്‍ ഉള്‍പ്പെടെ വിവിധ തരത്തിലുള്ള മാലിന്യ കൂമ്പാരം സ്റ്റാന്‍ഡിന്റെ മുന്‍ഭാഗത്തെ പഞ്ചായത്ത് വക പബ്ലിക് ശൗചാലയത്തില്‍ നിന്നുള്ള മലിന ജലത്തില്‍ കെട്ടിക്കിടക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയെ തുടര്‍ന്ന് മാലിന്യങ്ങള്‍ കെട്ടിക്കിടക്കുന്ന മലിനജലം മറ്റു സ്ഥലത്തേക്ക് ഒഴുകി. മാലിന്യം കാക്കകള്‍ കൊത്തി സ്റ്റാന്‍ഡ് പരിസരങ്ങളിലും സമീപത്തെ വീടുകളിലെ കിണറുകളിലും കൊണ്ടിടുന്നതായും പരിസരവാസികളുടെ പരാതിയുണ്ട്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് ഏകദേശം 200 മീറ്റര്‍ ദൂരം മാത്രമുള്ള ബസ് സ്റ്റാന്‍ഡിലാണ് ഈ ദുര്‍വിധി. ദിവസേന നൂറുകണക്കിനു രോഗികളാണ് ആശുപത്രിയില്‍ വന്നുപോവുന്നത്. സ്റ്റാന്‍ഡില്‍ ബസ് കാത്തുനില്‍ക്കുന്നവര്‍ക്ക്ു കൊതുകു ശല്യവും ഏറെയാണ്. പഞ്ചായത്ത് അടിയന്തരമായി മാലിന്യക്കൂമ്പാരം നീക്കി കെട്ടിക്കിടക്കുന്ന മലിനജലം ഒഴുക്കി കളയാനുള്ള നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss