|    Jan 17 Tue, 2017 12:58 am
FLASH NEWS

മെഡിക്കല്‍ കോളജ് ബസ്സ്റ്റാന്റ് ടെര്‍മിനല്‍ ആവശ്യം ശക്തം

Published : 1st October 2016 | Posted By: Abbasali tf

കോഴിക്കോട്: മെഡിക്കല്‍ കോളജ് ബസ് ടെര്‍മിനല്‍ കം ഷോപ്പിങ് കോംപ്ലക്‌സ്  നിര്‍മിക്കണമെന്ന ആവശ്യം ശക്തമാവുന്നു. 75 കോടി ചെലവു വരുന്ന പദ്ധതി ഗള്‍ഫ് മലയാളികളുടെ നിക്ഷേപത്തിലൂടെ നടപ്പാക്കാനായിരുന്നു കോര്‍പറേഷന്‍ ഏകകണ്ഠമായി തീരുമാനമെടുത്തിരുന്നത്. പ്രൊജക്ട് നടപ്പാക്കാന്‍ കിന്‍ഫ്രയെയായിരുന്നു ചുമതലപ്പെടുത്തിയിരുന്നത്. മൂന്ന് ഏക്കറില്‍ കുറയാത്ത ഭൂമി ലഭ്യമാക്കാന്‍ കഴിയുന്നവരെ വ്യവസ്ഥകള്‍ പ്രകാരം നിര്‍മാണ പ്രവര്‍ത്തനത്തിന് പത്രപരസ്യത്തിലൂടെ ക്ഷണിച്ചിരുന്നു. ഇത്തരം നടപടികള്‍ക്കൊടുവില്‍ പ്രവാസി മലയാളിയായ കെ പി മുഹമ്മദലി ഭൂമി ഉടമകളുടേയും ഗള്‍ഫ് മലയാളികളുടേയും കണ്‍സോര്‍ഷ്യം രൂപീകരിച്ച് പ്രവര്‍ത്തനം ഏറ്റെടുക്കാന്‍ തയ്യാറായി. സാങ്കേതിക അനുമതി ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് 2009ല്‍ അന്നത്തെ തദ്ദേശസ്വയം ഭരണമന്ത്രി പാലോളി മുഹമ്മദ്കുട്ടി ടെര്‍മിനല്‍ കം ഷോപ്പിങ് കോംപ്ലക്‌സിന് തറക്കല്ലിട്ടു. ഒരു വര്‍ഷം കൊണ്ടു നിര്‍മാണം പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ടിരുന്നു. ഈ പദ്ധതിയാണ് രണ്ടു സ്വകാര്യ വ്യക്തികള്‍ അട്ടിമറിച്ചത്. സര്‍ക്കാറിനനുകൂലമായി വിജിലന്‍സിനു പരാതി നല്‍കുകയും അന്വേഷണത്തിനെന്ന പേരില്‍ ഇതുമായി ബന്ധപ്പെട്ട ഫയലുകള്‍ കസ്റ്റഡിയിലെടുത്ത് കൊണ്ടുപോവുകയും ചെയ്തു. ദിവസേന സമീപത്തെ രണ്ടു ജില്ലകളില്‍ നിന്നായി മെഡിക്കല്‍ കോളജിലേക്കും അനുബന്ധ സ്ഥാപനങ്ങളിലേക്കും എത്തുന്ന ആയിരക്കണക്കിനു ജനങ്ങള്‍ വാഹനങ്ങളെകൊണ്ടു വീര്‍പ്പുമുട്ടുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. ജങ്ഷനിലെ അശാസ്ത്രീയബസ് പാര്‍ക്കിങ് കൂടിയാകുമ്പോള്‍ വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 13 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക