|    Sep 22 Sat, 2018 12:29 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

മെഡിക്കല്‍ കോളജ് പ്രവേശനം: ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

Published : 31st August 2018 | Posted By: kasim kzm

കൊച്ചി: കേരളത്തിലെ നാലു സ്വകാര്യ മെഡിക്കല്‍ കോളജുകളിലെ 550 എംബിബിഎസ് സീറ്റുകളില്‍ ഈ വര്‍ഷം പ്രവേശനം നല്‍കരുതെന്ന കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. മതിയായ അടിസ്ഥാന സൗകര്യമില്ലെന്ന മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ റിപോര്‍ട്ടിനെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ അനുമതി നിഷേധിച്ച വയനാട് ഡിഎം എജ്യൂക്കേഷനല്‍ ആന്റ് റിസര്‍ച്ച് ഫൗണ്ടേഷന്‍ (150 സീറ്റ്), വര്‍ക്കല എസ്ആര്‍ എജ്യൂക്കേഷനല്‍ ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റ് (100 സീറ്റ്), തൊടുപുഴ അല്‍ അസ്ഹര്‍ മെഡിക്കല്‍ കോളജ് ആന്റ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി (150 സീറ്റ്), പാലക്കാട് പി കെ ദാസ് മെഡിക്കല്‍ കോളജ് (150 സീറ്റ്) എന്നിവര്‍ സമര്‍പ്പിച്ച ഹരജിയിലാണ് ഡിവിഷന്‍ ബെഞ്ച് ഉത്തരവ്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss