|    Apr 24 Mon, 2017 4:51 pm
FLASH NEWS

മെഡിക്കല്‍ കോളജ് പരിസരത്ത് സഞ്ചരിക്കുന്ന എടിഎം കൗണ്ടറെത്തി

Published : 17th November 2016 | Posted By: SMR

കോഴിക്കോട്: മലബാറിലെ ഏറ്റവും വലിയ ആതുരാലയമായ കോഴിക്കോട് മെഡിക്കല്‍ കോളജിന്റെ പരിസരത്ത് സഞ്ചരിക്കുന്ന എടിഎം കൗണ്ടര്‍ എത്തിയത് രോഗികള്‍ക്കും ബന്ധുക്കള്‍ക്കും ആശ്വാസമായി. എടിഎം കാര്‍ഡുള്ള ഒരാള്‍ക്ക് ഏത് ബാങ്കിന്റെതായാലും മെഷീനില്‍ നിന്ന് ആയിരം രൂപ ലഭിച്ചു. നൂറിന്റെ പത്തുനോട്ടുകളായി ലഭിച്ചതിനാല്‍ കടകളിലും മറ്റും സാധനങ്ങള്‍ വാങ്ങാന്‍ പോകുന്നവര്‍ക്ക് ആശ്വാസമായി മാറിയിരിക്കയാണ് എടിഎം കൗണ്ടര്‍. കേരള ഗ്രാമീണ്‍ ബാങ്കിന് കേരളത്തില്‍ സഞ്ചരിക്കുന്ന ആകെ ഒരു എടിഎം കൗണ്ടര്‍മാത്രമാണുള്ളത്. ആറ് മാസം മുമ്പാണ് സഞ്ചരിക്കുന്ന എടിഎം കൗണ്ടര്‍ തിരുവനന്തപുരത്ത് വച്ച് ഉദ്ഘാടനം ചെയ്തത്. കോട്ടയം, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളുടെ വിവിധ ഭാഗങ്ങളില്‍ സേവനം നല്‍കിയതിനു ശേഷമാണ് കോഴിക്കോട് ജില്ലയിലേക്ക് എത്തിയിട്ടുള്ളതെന്നും ഒരാഴ്ച തീര്‍ത്തും മെഡിക്കല്‍കോളജ് പരിസരത്ത് എടിഎം കൗണ്ടര്‍ സേവനം ഉണ്ടാകുമെന്നും കേരള ഗ്രാമീണ്‍ ബാങ്ക് അധികൃതര്‍ അറിയിച്ചു. മെഡിക്കല്‍കോളജ് കനിവ് ചാരിറ്റബിള്‍ ട്രസ്റ്റിന് സമീപത്താണ് സഞ്ചരിക്കുന്ന എടിഎം സേവനം നടത്തുന്നത്.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day