|    Jun 22 Fri, 2018 1:20 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

കോഴ വിവാദം: ബിജെപി നേതാക്കള്‍ വിജിലന്‍സിനു മൊഴി നല്‍കും

Published : 7th August 2017 | Posted By: fsq

തിരുവനന്തപുരം: മെഡിക്കല്‍ കോളജ് കോഴവിവാദത്തില്‍ അന്വേഷണം നടത്തുന്ന വിജിലന്‍സ് സംഘത്തിനു മുന്നില്‍ ബിജെപി നേതാക്കള്‍ മൊഴി നല്‍കും. നേതാക്കളുടെ കോഴ ഇടപാട് പുറത്തുകൊണ്ടുവന്ന പാര്‍ട്ടി അന്വേഷണ കമ്മീഷന്‍ അംഗങ്ങളായ സംസ്ഥാന വൈസ് പ്രസിഡന്റ് കെ പി ശ്രീഷനും സംസ്ഥാന സെക്രട്ടറി എ കെ നസീറുമാണ് മൊഴി നല്‍കാന്‍ വിജിലന്‍സിനോട് സന്നദ്ധത അറിയിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ നാളെ ഇരുവരില്‍ നിന്നും വിജിലന്‍സ് മൊഴിയെടുക്കും. അന്വേഷണസംഘത്തിനു മുന്നില്‍ ഹാജരാവണമെന്ന് ആവശ്യപ്പെട്ട് ഇരുനേതാക്കള്‍ക്കും വിജിലന്‍സ് ഒരാഴ്ച മുമ്പ് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ഇരുവരും നോട്ടീസ് കൈപ്പറ്റാന്‍ തയ്യാറായില്ല. ഉദ്യോഗസ്ഥര്‍ ഫോണില്‍ ബന്ധപ്പെട്ടപ്പോഴും സഹകരിക്കാന്‍ ഇരുവരും താല്‍പര്യം കാണിച്ചില്ല. എന്നാല്‍, അന്വേഷണസംഘത്തിനു മുന്നില്‍ ഹാജരാവാന്‍ തയ്യാറാണെന്ന് ഇരുവരും വിജിലന്‍സ് എസ്പിയെ കഴിഞ്ഞ ദിവസം അറിയിക്കുകയാ—യിരുന്നു. പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരമാണ് നേതാക്കള്‍ മൊഴി നല്‍കാന്‍ തീരുമാനിച്ചതെന്നാണ് വിവരം. നേരത്തെ കേസുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ ബിജെപി സഹകരണസെല്‍ കണ്‍വീനര്‍ ആര്‍ എസ് വിനോദില്‍ നിന്നു വിജിലന്‍സ് മൊഴിയെടുത്തിരുന്നു. കോഴ കൈപ്പറ്റിയതായി സമ്മതിച്ച വിനോദ് കണ്‍സള്‍ട്ടന്‍സി ഫീസായി 25 ലക്ഷം മാത്രമേ കൈപ്പറ്റിയിട്ടുള്ളൂവെന്ന് അന്വേഷണസംഘത്തോട് പറഞ്ഞിരുന്നു. ഈ പണം സതീഷ് നായര്‍ക്കാണ് കൈമാറിയതെന്നും മറ്റ് സാമ്പത്തിക ഇടപാടുകള്‍ നടന്നിട്ടില്ലെന്നും മൊഴി നല്‍കിയിരുന്നു. ഇക്കാര്യത്തില്‍ ശ്രീഷന്റെയും നസീറിന്റെയും മൊഴിയാണ് ഏറെ നിര്‍ണായകമാവുക. അതേസമയം, മെഡിക്കല്‍ കോളജ് അംഗീകാരത്തിനു കോഴ വാങ്ങിയെന്ന ആരോപണത്തില്‍ കുറ്റക്കാര്‍ക്കെതിരേ നടപടിയെടുത്ത ബിജെപി സംസ്ഥാന നേതൃത്വത്തെ അഭിനന്ദിക്കുന്നുവെന്ന് കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്‌ലി ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss