|    Nov 20 Mon, 2017 1:22 pm
Home   >  Todays Paper  >  Page 4  >  

മെഡിക്കല്‍ കോളജ് കോഴ : അന്വേഷണ കമ്മീഷന്‍ അംഗങ്ങള്‍ ഹാജരായില്ല

Published : 9th August 2017 | Posted By: fsq

 

തിരുവനന്തപുരം: മെഡിക്കല്‍ കോളജ് അഴിമതി വിവാദത്തില്‍ ബിജെപി അന്വേഷണ കമ്മീഷന്‍ അംഗങ്ങളായ സംസ്ഥാന വൈസ് പ്രസിഡന്റ് കെ പി ശ്രീശനും സെക്രട്ടറി എ കെ നസീറും വിജിലന്‍സ് സംഘത്തിനു മുമ്പില്‍ ഹാജരായില്ല. ഇന്നലെ മൊഴിനല്‍കാന്‍ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും വ്യക്തിപരമായ കാരണങ്ങളാല്‍ 21ന് ഹാജരാവാമെന്നാണ് ഇരുവരും വിജിലന്‍സിനെ അറിയിച്ചിരിക്കുന്നത്. അതേസമയം, ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ 22ന് അന്വേഷണസംഘം മുമ്പാകെ ഹാജരാവും. ഈമാസം 10നെത്തി മൊഴി നല്‍കാനാണ് കുമ്മനത്തോട് വിജിലന്‍സ് ആവശ്യപ്പെട്ടിരുന്നത്. മൊഴിനല്‍കാന്‍ തയ്യാറാണെന്നും എന്നാല്‍ രണ്ടാഴ്ച സമയം അനുവദിക്കണമെന്നും കുമ്മനം വിജിലന്‍സ് സംഘത്തെ അറിയിച്ചിരുന്നു. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇടനിലക്കാരന്‍ സതീഷ് നായരോട് 24ന് ഹാജരാവാനാണ് ആവശ്യപ്പെട്ടത്. വിജിലന്‍സ് പ്രത്യേക യൂനിറ്റ് എസ്പി കെ ജയകുമാറാണ് നോട്ടീസ് അയച്ചത്.സ്വാശ്രയ മെഡിക്കല്‍ കോളജിന് അംഗീകാരം വാങ്ങിനല്‍കാമെന്നു പറഞ്ഞ് ബിജെപി നേതാക്കള്‍ കോഴ വാങ്ങിയെന്ന ആരോപണമാണ് വിജിലന്‍സ് പരിശോധിക്കുക. സംഭവം വിവാദമായതിനെ തുടര്‍ന്ന് കോഴ കൈപ്പറ്റിയ പാര്‍ട്ടി സഹകരണ സെല്‍ കണ്‍വീനര്‍ ആര്‍ എസ് വിനോദിനെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയിരുന്നു. പരാതിക്കാരാനായ നഗരസഭാ മുന്‍ കൗണ്‍സിലര്‍ സുകാര്‍ണോയുടെ മൊഴി വിജിലന്‍സ് രേഖപ്പെടുത്തി. കോഴയായി കിട്ടിയ 5.60 കോടി രൂപ ഹവാലപ്പണമായി ഡല്‍ഹിയിലെത്തിച്ചുവെന്നാണ് ബിജെപി നിയോഗിച്ച അന്വേഷണകമ്മീഷന്‍ റിപോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക