|    Jun 20 Wed, 2018 9:09 pm
FLASH NEWS

മെഡിക്കല്‍ കോളജ് ഓപറേഷന്‍ തിയേറ്ററില്‍ ഡോക്ടറെ പീഡിപ്പിക്കാന്‍ ശ്രമം

Published : 25th January 2017 | Posted By: fsq

 

മുളങ്കുന്നത്ത്ക്കാവ്: മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഓപ്പറേഷന്‍ തിയ്യേറ്ററില്‍ സിനിയര്‍ ഡോക്ടര്‍ ജുനിയര്‍ ഡോകടറായ പിജി വിദ്യാര്‍ത്ഥിനിയെ പിഡിപ്പിക്കാന്‍ ശ്രമിച്ചു. സംഭവം അറിഞ്ഞെത്തിയ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ അധ്യാപകന്‍ കൂടിയായ സിനിയാര്‍ ഡോക്ടറേ തടഞ്ഞു വെച്ചു. മറ്റു ഡോകടര്‍മാരെത്തിയാണ് സീനിയര്‍ ഡോക്ടറെ രക്ഷപ്പെടുത്തിയത്.  ഇന്നലെ തൃശുര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപ്രയിലാണ് സംഭവം. ജനറല്‍ സര്‍ജറി വിഭാഗത്തിലെ അസോസിയറ്റ് പ്രഫസറായ ഡോക്ടര്‍ ഹബിബ് മുഹമ്മദ് ആണ് തന്റെ വിദ്യാത്ഥിനി കൂടിയായ ജുനിയര്‍ വനിത ഡോകടെറെ പിഡിപ്പിക്കാന്‍ ശ്രമിച്ചത്. രാത്രി എട്ടുമണി വരെ ജോലി ചെയ്താല്‍ ചില ചികില്‍സരിതികള്‍ പഠിപ്പിച്ച് തരാമെന്നും സഹകരിച്ചാല്‍ മാര്‍ക്ക് കൂട്ടി തരാമെന്നും ഇയാള്‍ വനിതാ ഡോക്ടറോട് പറയുകയായിരുന്നു. ഓപ്പറേഷന്‍ തിയ്യറ്ററില്‍ വെച്ച് കടന്നുപിടിക്കാന്‍ ശ്രമിച്ചതോടെ വനിതാ ഡോക്ടര്‍ ബഹളം വയ്ക്കുകയായിരുന്നു. ഇതോടെ മറ്റു വിദ്യാര്‍ഥികളെത്തി ഡോക്ടറെ തടഞ്ഞു വെച്ചു. ഡോക്ടറെ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ മറ്റു ഡോക്ടര്‍മാരെത്തി രക്ഷപ്പെടുത്തുകയായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പണിഷ്‌മെന്റ് ട്രാന്‍സ്ഫറായാണ് ഡോ. ഹബീബ് മുഹമ്മദ് തൃശൂര്‍ മെഡിക്കല്‍ കോളജിലെത്തിയത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പൊള്ളലേറ്റ് ചികില്‍സയില്‍ കഴിഞ്ഞിരുന്ന യുവതിയുടെ രഹസ്യഭാഗങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയത് വിവാദമായിരുന്നു. ഇതേ തുടര്‍ന്നായിരുന്നു ട്രാന്‍സ്ഫര്‍. ഇയാള്‍ക്കെതിരെ മറ്റു മെഡിക്കല്‍ വിദ്യാര്‍ഥിനികളും പരാതി നല്‍കിയിട്ടുണ്ട്. കോളജ് യുനിയന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ ആരോഗ്യമന്ത്രി, ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടര്‍, പോലിസ്, മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. ഇന്ന് പ്രതിഷേധ സമരം നടത്തുമെന്ന് വിദ്യാര്‍ഥി യൂനിയന്‍ ഭാരവാഹികള്‍ അറിയിച്ചു.കെഎസ്ഇബി മാര്‍ച്ചും ധര്‍ണയുംചാലക്കുടി: പെരിങ്ങല്‍കുത്ത് പവര്‍ഹൗസിലെ വൈദ്യുതോല്‍പ്പാദനം ഇരുപത്തിനാല് മണിക്കൂറാക്കണമൈന്നാവശ്യപ്പെട്ടും,ചാലക്കുടി പുഴയിലെ നീരൊഴുക്ക് നിലനിര്‍ത്തണമെന്നാവശ്യപ്പെട്ടും,സി പി ഐ ചാലക്കുടി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ കെഎസ്ഇബി ഓഫീസ് മാര്‍ച്ചും ധര്‍ണ്ണയും സംസ്ഥാന  കണ്‍ട്രാള്‍ കമ്മീഷന്‍ സെക്രട്ടറി ഏകെ ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss