|    Mar 28 Tue, 2017 2:08 am
FLASH NEWS

മെഡിക്കല്‍ കോളജ് എംബിബിഎസ് അഡ്മിഷന്‍ 11 മുതല്‍

Published : 9th July 2016 | Posted By: SMR

തിരുവനന്തപുരം: തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളജില്‍ 2016ലെ ഒന്നാം വര്‍ഷ എംബിബിഎസ് കോഴ്‌സിലേക്കുളള അഡ്മിഷന്‍ ഈമാസം 11 മുതല്‍ 13 വരെയായിരിക്കുമെന്ന് പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യു അറിയിച്ചു.
എന്‍ട്രന്‍സ് കമ്മിഷണര്‍ ഓഫിസില്‍ നിന്നും ഒന്നാം വര്‍ഷ എംബിബിഎസ് കോഴ്‌സിലേക്കുളള അഡ്മിഷന്‍ അലോട്ട്‌മെന്റ് ലഭിച്ച വിദ്യാര്‍ഥികള്‍ അഡ്മിഷനായി 11 മുതല്‍ 13 വരെയുളള ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ വൈകീട്ട് 5 വരെയുള്ള സമയത്തിനുള്ളില്‍ കോളജിലെ പ്രിന്‍സിപ്പാള്‍ ഓഫിസില്‍ എത്തിച്ചേരേണ്ടതാണ്.
അലോട്ട്‌മെന്റ് മെമ്മോ, അഡ്മിറ്റ് കാര്‍ഡ്/ ഡാറ്റാ ഷീറ്റ്, ഫീസ് രസീത്, എസ്എസ്എല്‍സി, പ്ലസ്ടൂ മാര്‍ക്ക് ലിസ്റ്റ് ആന്റ് പാസ് സര്‍ട്ടിഫിക്കറ്റ്, മൈഗ്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ആന്റ് എലിജിബിലിറ്റി സര്‍ട്ടിഫിക്കറ്റ് (ബാധകമായവര്‍ക്ക് മാത്രം), ടിസി ആന്റ് കോണ്ടക്റ്റ് സര്‍ട്ടഫിക്കറ്റ്, വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് (എംഎംആര്‍, ചിക്കന്‍പോക്‌സ്, ഹെപ്പറ്ററ്റീസ്ബി), കമ്മ്യൂനിറ്റി സര്‍ട്ടിഫിക്കറ്റ് (ബാധകമായവര്‍ക്ക് മാത്രം), മെഡിക്കല്‍ ഫിറ്റ്‌നെസ് സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ ഒറിജിനല്‍ രേഖകളും അവയുടെ ഒരു ശരിപ്പകര്‍പ്പും പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ 3 എണ്ണം, 20 രൂപയുടെ 5 മുദ്രപത്രങ്ങള്‍, എന്നിവ സഹിതമാണ് അഡ്മിഷന് ഹാജരാകേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2550506, 0471 2528383 എന്ന ഫോണ്‍ നമ്പരില്‍ ഓഫിസ് സമയത്ത് ബന്ധപ്പെടാവുന്നതാണ്.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day