|    Sep 23 Sun, 2018 3:06 am
FLASH NEWS

മെഡിക്കല്‍ കോളജ് ഇംഹാന്‍സില്‍ ഓട്ടിസം സെന്റര്‍ വരുന്നു

Published : 24th August 2018 | Posted By: kasim kzm

കോഴിക്കോട്: മെഡിക്കല്‍ കോളജ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കോഴിക്കോട് ഇംഹാന്‍സില്‍ (ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെന്റര്‍ ഹെല്‍ത്ത് ആന്റ് ന്യൂറോ സെന്റര്‍) ഓട്ടിസം സംബന്ധിച്ച കുട്ടികളുടെ ചികില്‍സയ്ക്കും പരിചരണത്തിനുമായി പ്രത്യേക കേന്ദ്രം വരുന്നു. സമഗ്ര സംവിധാനത്തോടെയുള്ള സെന്ററാണ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. സര്‍ക്കാര്‍ തലത്തില്‍ ഈ ആദ്യ ഓട്ടിസം സെന്റര്‍ മെഡിക്കല്‍ കോളജ് ചെസ്റ്റ് ആശുപത്രിക്ക് സമീപമായാണ് പ്രവര്‍ത്തിക്കുന്നത്. ഓട്ടിസം ബാധിച്ച് കുട്ടികള്‍ക്ക് ചികില്‍സയും പരിചരണവും നല്‍കുന്ന സമഗ്ര സംവിധാനം സ്വകാര്യ മേഖലയിലും കുറവാണ്. ഓട്ടിസമുള്ള കുട്ടികളുടെ മാനസിക-ശാരീരിക മുന്നേറ്റം സമൂഹവുമായുള്ള ആശയ വിനിമയം വര്‍ധിപ്പിക്കല്‍ തുടങ്ങിയ ലക്ഷ്യങ്ങള്‍ പരിഗണിച്ച് സാമൂഹിക നീതി വകുപ്പിന്റെ പ്രത്യേക പദ്ധതിയുടെ ഭാഗമായി ഇംഹാന്‍സിലും ആറ് മെഡിക്കല്‍ കോളജുകളിലുമാണ് ഓട്ടിസം സെന്റര്‍ ഒരുക്കുന്നത്. ഓരോ സെന്ററിലും 26 ലക്ഷം രൂപയാണ് വകയിരുത്തിയത്. ഇതില്‍ ആദ്യത്തെതാണ് മെഡിക്കല്‍ കോളജ് ഇംഹാന്‍സില്‍ പ്രവര്‍ത്തന സജ്ജമായത്. മറ്റു മെഡിക്കല്‍ കോളജുകളില്‍ സെന്റര്‍ ഒരുക്കുന്നതിന്റെ പ്രവൃത്തിത്തി പുരോഗമിക്കുന്നു. സ്പീച്ച് തെറാപ്പി, ഫിസിയോ തെറാപ്പി എന്നിവക്കൊപ്പം പൊതു സമൂഹവുമായുള്ള ആശയവിനിമയത്തിന് പ്രാപ്തരാക്കുന്ന സമഗ്ര പരിചരണം ഈ കേന്ദ്രത്തില്‍ നിന്ന് ലഭ്യമാവും. ഇംഹാന്‍സ് കെട്ടിടത്തിലെ പ്രത്യേക സ്ഥലമാണ് സെന്ററിനായി മാറ്റുന്നത്. ഒപിയില്‍ എത്തുന്ന ഓട്ടിസമുള്ള കുട്ടികളെ ഈ വിഭാഗത്തിലേക്ക് റഫര്‍ ചെയ്യും. ഇവിടെയുള്ള അഞ്ചു പേരടങ്ങിയ സംഘം കുട്ടികളുടെ ശാരീരിക-മാനസിക വികസനത്തിനു വേണ്ട പരിചരണം നല്‍കും. തെറാപ്പി ഒ പിയും ഇവിടെയു#ണ്ട്. അഞ്ചു വയസിന് താഴെയുള്ള കുട്ടികളുടെ ചികില്‍സയാണ് ഇവിടെയുള്ളത്. ഓട്ടിസം കുട്ടികളുടെ ചികില്‍സക്കും മറ്റുമായി വിദഗ്ധ കേന്ദ്രമില്ലാത്തത് സാധാരണക്കാര്‍ക്ക് ബുദ്ധിമുട്ടായിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss