|    Aug 19 Sat, 2017 4:52 pm
FLASH NEWS

മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മോഷണം; രണ്ടുപേര്‍ പിടിയില്‍

Published : 15th November 2016 | Posted By: SMR

തിരുവനന്തപുരം: ആശുപത്രിയില്‍ കറങ്ങിനടന്ന് രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും മൊബൈല്‍ ഫോണും പണവും മോഷ്ടിക്കുന്ന രണ്ടു പേര്‍ പിടിയിലായി. കഴക്കൂട്ടം ടൗണ്‍ വാര്‍ഡില്‍ കെഎസ്ഇബി ഓഫിസിന് സമീപം മുരുക വിലാസം വീട്ടില്‍ ശിവകുമാര്‍ (49), ആനാവടി കുറുമ്പയം എല്‍പി സ്‌കൂളിന് സമീപം പുത്തന്‍വീട്ടില്‍ ശിവകുമാര്‍ (57) എന്നിവരെയാണു മെഡിക്കല്‍ കോളജ് സിഐയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.  കഴിഞ്ഞദിവസം ചുള്ളിമാനൂര്‍ ആറാംപള്ളി തോട്ടരികത്തു പുത്തന്‍വീട്ടില്‍ ജോസിന്റെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെടുത്ത കേസിലാണ് ഇരുവരും പിടിയിലായത്. എസ്എടി ആശുപത്രിയില്‍ ഭാര്യയുടെ ചികില്‍സയ്ക്കായി എത്തിയതാണു ജോസ്.  ഇവരില്‍ നിന്നു നിരവധി മൊബൈല്‍ ഫോണുകള്‍ പോലിസ് കണ്ടെടുത്തു. മെഡിക്കല്‍ കോളജ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സി ബിനുകുമാര്‍, എസ്‌ഐ ബിജോയ്, ക്രൈം എസ്‌ഐ ബാബു, എസ്‌ഐ സുലൈമാന്‍, എസ്‌സിപിഒ ബിജു എന്നിവരടങ്ങിയ സംഘമാണു പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക