|    May 24 Wed, 2017 11:01 pm
FLASH NEWS

മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മാധ്യമ പ്രവര്‍ത്തകനെ കൈയേറ്റം ചെയ്തു

Published : 20th October 2016 | Posted By: SMR

കോഴിക്കോട്: തെരുവ് നായ കടിച്ചവരുടെ പടമെടുക്കാന്‍ മെഡിക്കല്‍ കോളജ് ആശുപത്രി അത്യഹിത വിഭാഗത്തില്‍ എത്തിയ പത്ര ഫോട്ടോഗ്രഫറെ സെക്യൂരിറ്റിക്കാര്‍ കൈയേറ്റം ചെയ്തു. അത്യാഹിത വിഭാഗത്തിലെത്തിയ നിരവധി പേര്‍ മൊബൈല്‍ ഫോണില്‍ കടിയേറ്റവരുടെ പടം പകര്‍ത്തുമ്പോഴായായിരുന്നു മാധ്യമപ്രവര്‍ത്തകന് നേരെയുള്ള ആക്രമണവും തെറിയഭിഷേകവും ഭീഷണിയും. വൈകീട്ട് ആറോടെ മാധ്യമം ദിനപത്രം ഫോട്ടോഗ്രഫര്‍ പ്രകാശ് കരിമ്പയാണ് ആക്രമണത്തിനിരയായത്. അത്യാഹിത വിഭാഗം വരാന്തയില്‍നിന്ന് രണ്ട് പേരുടെ പടമെടുത്ത ശേഷം മറ്റൊരാളെ ഡോക്ടര്‍ പരിശോധിക്കുന്നത് വരെകാത്തിരികയായിരുന്നു ഫോട്ടോഗ്രാഫര്‍. ഇയാളെ പുറത്തെത്തിച്ചശേഷം പടമെടുക്കുന്നതിനിടെ സെക്യൂരിറ്റിക്കാരിലൊരാള്‍ ആക്രോശിച്ചെത്തി കോളറിന് കുത്തിപ്പിടിച്ച് പുറത്തേക്ക് തള്ളുകയായിരുന്നു. പുറത്തിറങ്ങിയ ശേഷം 15 മിനിറ്റോളം ഫോട്ടോഗ്രഫറെ തടഞ്ഞ് വച്ച് അപമാനിച്ച ശേഷമാണ് പോവാനനുവദിച്ചത്. നേരത്തേ ഇതുപോലെ പ്രശ്‌നമുണ്ടായ സമയത്തെ ചര്‍ച്ചയിലെ തീരുമാന പ്രകാരം മാധ്യമപ്രവര്‍ത്തകര്‍ക്ക് പടമെടുക്കുന്നതിന് വിലക്കില്ലെന്ന് മെഡിക്കല്‍ കോളജ് അധികൃതര്‍ അറിയിച്ചിരുന്നതാണെന്ന് കാലിക്കറ്റ് പ്രസ് ക്ലബ് പ്രസിഡന്റ് കമാല്‍ വരദൂര്‍ അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day